ഗോവയില്‍ കോണ്‍ഗ്രസ് ബി ജെ പി യെ വിറപ്പിക്കുന്നു... ഗോവയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം മനോഹര്‍ പരീക്കറെ താഴെ ഇറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കൊടുത്താല്‍ ഗോവയില്‍ കിട്ടും. ഗോവയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം മനോഹര്‍ പരീക്കറെ താഴെ ഇറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഭരണകക്ഷിയിലെ അഞ്ച് എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വരുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡാന്‍കര്‍ പറഞ്ഞു.
ചടുല നീക്കങ്ങളാണ് ഗോവയില്‍ നടക്കുന്നത്. തങ്ങള്‍ അഞ്ച് ഭരണകക്ഷി എംഎല്‍എമാരുമായി ബന്ധപ്പെട്ടു. നിലവിലെ സഖ്യത്തില്‍നിന്നും പുറത്തുവന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഭരണകക്ഷി സഖ്യത്തില്‍നിന്നും പുറത്തുവന്ന് പുതിയ സര്‍ക്കാരിന് അവര്‍ പിന്തുണ നല്‍കും ഗിരീഷ് ചോഡാന്‍കര്‍ അറിയിച്ചു.ആരൊക്കെയാണ് മറുകണ്ടം ചാടുകയെന്ന ചോദ്യത്തിനു കാത്തിരുന്ന കാണുക എന്ന മറുപടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയത്. അവര്‍ നമ്മളെ വിശ്വിച്ചാണ് വരുന്നത്. അവരെ വില്‍പ്പനയ്ക്കുവയ്ക്കാന്‍ കഴിയില്ല. നിങ്ങള്‍ കാത്തിരുന്നു കാണുക, ആരാണ് തങ്ങള്‍ക്കൊപ്പം എത്തുക എന്നത് ഗിരീഷ് ചോഡാന്‍കര്‍ പറഞ്ഞു. ഗോവ യിലെ ഭരണം പിടിച്ചെടുത്തുകൊണ്ട് ബി ജെ പി ഞെട്ടിച്ചിരുന്നു. ഗോവയില്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഗോവയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 12 എംഎല്‍മാരാണുള്ളത്. നേരത്തെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. കര്‍ണാടകയില്‍ 2018 മെയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനു പിന്നാലെയാണ് ഗോവയില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുപോലും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. എന്നാല്‍ കര്‍ണാടക നിയമസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ മതിയായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുപോലും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഇതിനു പിന്നാലെയാണ് ഗോവയില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലും പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കോണ്‍ഗ്രസ് സമീപിച്ചു. മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ ആയതോടെയാണ് കോണ്‍ഗ്രസ് നീക്കം നടത്തിയത്. എന്നാല്‍ ഈ നീക്കവും ഫലവത്തായില്ല. ശിരോദ, മാന്‍ഡ്രേം സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ശിരോദ്ക്കര്‍, ദയാന്ദ് സ്‌പോട്ടെ എന്നിവര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗോവയില്‍ ഇത്തരമൊരു അട്ടിമറി ഉണ്ടായാല്‍ പൊതു തെരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജമാകും.
https://www.facebook.com/Malayalivartha

























