പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, ഉച്ചയ്ക്ക് രണ്ടിന് കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ലെത്തും. ഉച്ചയ്ക്ക് രണ്ടിന് കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും.
ആദ്യം കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂരിലേക്ക് പോകും. കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉള്‍പ്പെടെ മൂന്ന് ഉദ്ഘാടന ചടങ്ങുകളാണ് ഈ വേദിയില്‍ പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്.
തൃശൂരില്‍ തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകിട്ട് ആറിന് തിരികെ കൊച്ചിയിലെത്തി ഡല്‍ഹിക്ക് മടങ്ങും.രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
"
https://www.facebook.com/Malayalivartha


























