അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു... പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു. സാംബ സെക്ടറിലെ ചാക് ഫാക്ടറിയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം നടന്നത്. ഫറൂഖ് എന്നയാളാണ് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
ബിഎസ്എഫിന്റെ വെടിയേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കാലിനും കൈക്കുമാണ് ബിഎസ്എഫിന്റെ വെടിയേറ്റത്. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അതിര്‍ത്തി കടക്കാനുള്ള ശ്രമം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പൂഞ്ച് സെക്ടറിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























