ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരം കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനിക്ക്

ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരം കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനിക്ക്. നോ പ്രസന്റ് പ്ലീസ് എന്ന പുസ്തകത്തിലാണ് പുരസ്‌കാരം. 17.7 ലക്ഷം ഇന്ത്യന്‍ രൂപയാണ് പുരസ്‌കാരത്തുക. ഇതാദ്യമായാണ് ഒരു വിവര്‍ത്തന പുസ്തകത്തിന് ഡി.എസ്.സി പുരസ്‌കാരം ലഭിക്കുന്നത്. തേജസ്വിനി നിരജ്ഞനയാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത്ത്. പുരസ്‌കാരത്തുക ഇരുവരും പങ്കുവെയ്ക്കും.
കൊല്‍ക്കത്തയില്‍ നടന്നുവരുന്ന ടാറ്റ സ്റ്റീല്‍ കൊല്‍ക്കത്ത സാഹിത്യോത്സവത്തിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. വിഖ്യാത എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടില്‍ നിന്നും ജയന്ത് കൈയ്ക്കിനിയും വിവര്‍ത്തക തേജസ്വിനി നിരജ്ഞനയും പുരസ്‌കാരം ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha

























