Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രിയങ്ക സ്ഥാനമേറ്റ അന്നു തന്നെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കുമേല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്.... കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് കിട്ടിയാല്‍ പ്രിയങ്കയുടെ വരവ് തിരിച്ചടിയാകും

07 FEBRUARY 2019 01:29 PM IST
മലയാളി വാര്‍ത്ത

പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം ഒരുവശത്ത് കോണ്‍ഗ്രസിനെ ആവേശത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ മറുവശത്ത് ആ ആപത്തിനെ മുളയിലേ പിഴുതെറിയാനുറച്ച് സര്‍വ്വകരുക്കളും ഉപയോഗിക്കുന്ന ബിജെപിയും നരേന്ദ്രമോദി സര്‍ക്കാറും. തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവവികാസങ്ങള്‍.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വധേരയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്ത വന്നതു മുതല്‍ വധേരയെ പൂട്ടാന്‍ മോദി സര്‍ക്കാര്‍ വഴി നോക്കുമെന്ന പ്രചാരണത്തെ ശരിവയ്ക്കും വിധമാണ് ഈ നീക്കമുണ്ടായത്. അതൊടെ പ്രിയങ്കയെ നിശ്ശബ്ദമാക്കാമെന്നാകും മോദി കരുതിയതെങ്കില്‍ അദ്ദേഹത്തിനു തെറ്റുപറ്റി. ഏവരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് തന്റെ ഭര്‍ത്താവിനെ അനുഗമിച്ച് പ്രിയങ്കയും സൗത്ത് ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തി. വെയില്‍താണ വൈകുന്നേരത്ത് വധേരയ്‌ക്കൊപ്പം വെളുത്ത കാറില്‍ വന്നിറങ്ങിയ പ്രിയങ്കയെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ പിന്തുടര്‍ന്നു. നീല കുര്‍ത്തയ്ക്കു മുകളില്‍ വെളുത്ത ഷാളിട്ട് ബോള്‍ഡായി അവര്‍ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചു.

താന്‍ ഭര്‍ത്താവിനൊപ്പം എത്തിയതിനു പിന്നില്‍ കൃത്യമായ സന്ദേശമുണ്ടെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ഭര്‍ത്താവിനൊപ്പം താന്‍ നിലകൊള്ളും. വധേരയ്‌ക്കെതിരെയുള്ള അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന പ്രഖ്യാപനമാണ് ഈ വാക്കുകളിലൂടെ പ്രിയങ്ക നടത്തിയത്. ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് സധീരം നിലകൊണ്ട പ്രിയങ്കയുടെ പ്രസക്തി തെളിയുന്നത് അതേ സാഹചര്യത്തില്‍ ഏകാധിപതിയായ മമത ബാനര്‍ജി കല്‍ക്കത്തയില്‍ നടത്തിയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ്. ശാരദാ ചിട്ടിതട്ടിപ്പു കേസില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനെത്തിയ സിബിഐ അന്വേഷണ സംഘത്തെ മമത നേരിട്ടത് മുഷ്‌കും കൈയൂക്കും കൊണ്ടായിരുന്നു. മമതയെ പിന്തുണയ്ക്കാന്‍ ചാടിപ്പുറപ്പെട്ട കോണ്‍ഗ്രസിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി പ്രിയങ്കയുടെ നിലപാട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നീണ്ട അഞ്ചു മണിക്കൂറാണ് റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്തത്. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയ ഇടപാടുകളിലെ ക്രമക്കേടുകളെയും അനധികൃത സ്വത്തുക്കളെയും കുറിച്ചുള്ള കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. എഴുതി തയാറാക്കിയ 40ലേറെ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വധേരയോടു ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് ആറോറയുമായുള്ള ബന്ധവും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യങ്ങളിലൂടെ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആരോപണങ്ങള്‍ വധേര നിഷേധിച്ചതായാണ് സൂചനകള്‍. ഇതാദ്യമായാണ് റോബര്‍ട്ട് വധേര ഒരു അന്വേഷണ ഏജന്‍സിക്കു മുന്‍പില്‍ ഹാജരാകുന്നത്.

കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതി ഫെബ്രുവരി 16 വരെ വധേരയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു.

അതേസമയം, വധേരയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിനു പിന്നാലെ പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും എതിരെയുള്ള ആക്രമണം ബി.ജെ.പി കൂടുതല്‍ തീവ്രമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയേക്കാല്‍ കൂടുതല്‍ പ്രിയങ്കയെ വിമര്‍ശിക്കാനാണ് ബിജൈപിയുടെ ട്രോള്‍ ഫാക്ടറികള്‍ ശ്രമിച്ചത്. അവരുടെ ഭയം പ്രിയങ്കയിലാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു ഈ ആക്രമണങ്ങള്‍.

റോബര്‍ട്ട് വധേര വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ബാധ്യത ആണെന്നുള്ളതാണ് മറ്റൊരു കാര്യം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരവധി ഭൂമിയിടപാടുകളില്‍ നിറഞ്ഞുനിന്ന പേരാണ് പ്രിയങ്കയുടെ ഭര്‍ത്താവിന്റേത്. വധേരയുടെ ഭൂമി ഇടപാടുകള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്കയ്‌ക്കെതിരേ കടുത്ത വിമര്‍ശമാണ് അന്ന് ബിജെപി നടത്തിയിരുന്നത്. ഒരുപക്ഷേ, പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തെപ്പോലും തടയാന്‍ ഈ ആക്രമണത്തിലൂടെ അവര്‍ക്കു കഴിഞ്ഞിരുന്നു. ഇത്തവണ അതിനെ തലയുയര്‍ത്തിനിന്ന് നേരിടാന്‍ തന്നെയാണെന്നു പ്രിയങ്കയുടെ തീരുമാനം.

അതേസമയം, പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തില്‍ അണികളുടെ ആവേശം അടയാളപ്പെടുത്ത സന്ദര്‍ഭമായി അവരുെട ഓഫീസ് പ്രവേശനം. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേല്‍ക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയ്ക്ക് വന്‍ വരവേല്‍പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിനുശേഷമാണ് പ്രിയങ്ക ചുമതലയേറ്റത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ പഴയ ഹൃദയഭൂമി ഉഴുതുമറിച്ച് പുതിയ രാഷ്ടീയമുന്നേറ്റത്തിന് പ്രിയങ്ക തുടക്കംകുറിക്കുന്നത് ഉറ്റുനോക്കിയിരിക്കുകയാണ് അണികള്‍.

തോളില്‍ വധേരയെ സംബന്ധിച്ച ആരോപണങ്ങളും ചുമന്ന് പുതിയ രാഷ്ട്രീയ നിയോഗം പ്രിയങ്ക എങ്ങനെ നിറവേറ്റുമെന്ന് കൌതുകത്തോടെ നോക്കിയിരിക്കുകയാണ് നിരീക്ഷകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (6 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (20 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (34 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (42 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (11 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends