ശതകോടികള്‍ പൊടിച്ച് ആകാശ് അംബാനിയുടെ ബാച്ച്ലര് പാര്‍ട്ടി; ആകാശ് അംബാനി–ശ്ലോക മേത്ത വിവാഹം മാര്‍ച്ച് 9 ന്
ശതകോടികള്‍ പൊടിച്ച് ആകാശ് അംബാനിയുടെ ബാച്ച്ലര് പാര്‍ട്ടി. ഒപ്പം പറന്ന് താരനിര. അംബാനി കുടുംബത്തില്‍ അടുത്ത കല്യാണമേളം. ആകാശ് അംബാനി–ശ്ലോക മേത്ത വിവാഹം മാര്‍ച്ച് 9 ന്. ആഡംബരത്തില്‍ ഇഷയെ വെല്ലുമോ. ആഡംബരത്തിന്റെ പരകോടിയിലായിരുന്ന ഇഷ അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുമോ. രാജ്യം സാക്ഷിയായ ഏറ്റവും ആഡംബര വിവാഹത്തിനു പിന്നാലെ മറ്റൊരു വിവാഹത്തിനും അംബാനി കുടുംബം ഒരുങ്ങുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നതും അതാണ്.
മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയും ശ്ലോക മേത്തയും മാര്‍ച്ച് 9 ന് വിവാഹിതരാകും. രാജ്യം സാക്ഷിയായ ഇഷ അംബാനിയുടെ ആഡംബര വിവാഹത്തിനു പിന്നാലെയാണു മറ്റൊരു വിവാഹത്തിന് അംബാനി കുടുംബം തയാറെടുക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മോര്‍ട്ടിസിലാണ് ആകാശിന്റെ ബാച്ചിലര്‍ പാര്‍ട്ടി. ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള പാര്‍ട്ടിയില്‍ രണ്‍ബീര്‍ കപൂര്‍ കരണ്‍ ജോഹര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബോളിവുഡ് താരനിര ഉണ്ടാകും. 500 അതിഥികള്‍ക്കാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ പാര്‍ട്ടി. ഫെബ്രുവരി 25 വരെയാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്.ആകാശിന്റെ ഉറ്റ ചങ്ങാതിമാരായ രണ്‍ബീര്‍ കപൂറും കരണ്‍ജോഹറും ബാച്ച്ലര് പാര്‍ട്ടി ആഘോഷിക്കാന്‍ പോകുന്നുണ്ട്. രണ്ട് വിമാനത്തിലായി ഏകദേശം 500ഓളം അതിഥികള്‍ ആകാശിനൊപ്പം സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകാശും ശ്ലോകയും സ്കൂള്‍ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. എത്ര തിരക്കുകള്‍ക്കിടയിലും പ്രണയം സൂക്ഷിക്കാന്‍ സമയം കണ്ടെത്തിയിരുന്ന ഇരുവരും അടുത്ത സുഹൃത്തിനെ തന്നെ ജീവിതപങ്കാളിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്. റിലയന്‍സ് ജിയോയുടെ ചുമതലയാണ് 26 വയസുകാരന് ആകാശിന്. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫിലൂടെയാണ് ഇഷയുടെയും ആകാശിന്റെയും ജനനമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇഷ അംബാനി വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ മാഗസിനായ വോഗിനു നല്കിയ അഭിമുഖത്തിലാണ് ഇഷ മനസ്സ് തുറന്നത്.
https://www.facebook.com/Malayalivartha