കഞ്ചിക്കോട് തിന്നര്‍ നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം- ജീവനക്കാരി ഗുരുതരാവസ്ഥയില്‍
കഞ്ചിക്കോട് തിന്നര്‍ നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. സംഭവത്തില്‍ ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha