മുഹൂർത്തത്തിന് നിമിഷങ്ങൾ ബാക്കി നിൽക്കെ വരന്റെ തനി സ്വഭാവം പുറത്തതായി... വിവാഹത്തില്‍ നിന്നും വധു പിന്മാറിയതോടെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
ബുധനാഴ്ച്ച രാത്രിയാണ് ഉദയും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും സംഘവും മദ്യലഹരിയിലാണ് യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ അമ്മാവനായ പ്രസൂണ്‍ കുമാറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. വിവരമറിഞ്ഞ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. കുടുംബാംഗങ്ങളും ഗ്രാമവാസികളും പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.
ഗ്രാമവാസികളുടെ പരാതിയെ തുടര്‍ന്ന് ഉദയിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. ബിഹാറിലാണ് സംഭവം. അക്ബര്‍പുര്‍ സ്വദേശിനിയായ യുവതിയാണ് പോലീസ് കോണ്‍സ്റ്റബിളായ ഉദയ് രജക്കുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത്. തിലക്പുര് ഗ്രാമവാസിയാണ് ഉദയ്.
https://www.facebook.com/Malayalivartha