ബീഹാറിൽ 19 കാരിയെ പിതാവിന് മുന്നിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി
ബീഹാറിന്റെ തലസ്ഥാന നഗരമായ പാറ്റ്നയിൽ 19 കാരിയെ പിതാവിന് മുന്നിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. പാട്നയിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.
കുടിവെള്ളം ആവശ്യപ്പെട്ട് വീടിന്റെ കതകില്‍ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുകയുമായിരുന്നു. പിന്നീട് വീടിനു സമീപമുള്ള വിജനമായ പ്രദേശത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷയ്ക്കായി എത്തിയ പിതാവിനെ സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ടു. സംഭവത്തിനു ശേഷം പോലീസില്‍ പരാതി നല്‍കരുതെന്ന് സംഘം പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha