Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...


ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു... എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, സൈബറിടത്തിൽ അടക്കം ബലപ്പെടുന്നത് അട്ടിമറി തിയറി.... അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നത് എന്തുകൊണ്ട്...?


ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...


അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

ഐ എന്‍ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റെ ഡിറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും

07 FEBRUARY 2019 08:38 PM IST
മലയാളി വാര്‍ത്ത

ഐ എന്‍ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ചിദംബരത്തിനൊപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യും. മുന്‍ കേന്ദ്രധനമന്ത്രി കൂടിയായ ചിദംബരത്തെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ചിദംബരത്തിന്‍റെ മകന്‍ കാ‍ര്‍ത്തി ചിദംബരം കേസില്‍ പ്രതിയാണ്.

യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച്‌ അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എസ് മീഡിയാ കമ്ബനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്ബനിയാണ് ഐഎന്‍എക്സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്ബനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച്‌ 305 കോടി രൂപ കമ്ബനി വാങ്ങി.

ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടിയത്. മകന്‍ കാര്‍ത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്നാണ് സിബിഐ പറയുന്നത്.

ചിദംബരത്തിന്‍റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച്‌ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടുവെന്നും സിബിഐ പറയുന്നു.

കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്ബനിക്ക് ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്ബനികള്‍ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തതോടെയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റെയ്സി കോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി.... ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മു  (8 minutes ago)

റെയ്സിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷപരിപാടികളുമായി ഇറാൻ സ്ത്രീകൾ..! ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും മരണവാർത്ത ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവ  (13 minutes ago)

ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രയേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഹെലികോപ്ടർ അപകടം അസ്വാഭാവികമാണെന്ന ചർച്ച ഉയരുന്നു...  (25 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (26 minutes ago)

പ്രവാസിയായ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം  (42 minutes ago)

സംഭവത്തിൽ പങ്കില്ല!!!! ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ  (47 minutes ago)

കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.  (54 minutes ago)

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (55 minutes ago)

സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച  (58 minutes ago)

അപായ സന്ദേശം കൈമാറാൻ സാധിച്ചില്ല;  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്, വില 55,000ത്തിന് താഴെ  (1 hour ago)

പ്രതി നാട് വിട്ടെന്ന് സൂചന  (1 hour ago)

അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്  (1 hour ago)

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം  (2 hours ago)

Malayali Vartha Recommends