നരേന്ദ്ര മോഡി ഭീരുവിനെപ്പോലെ ഓടിയൊളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി; രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കല്‍ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്
ദേശ സുരക്ഷയെക്കുറിച്ചും പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീരുവിനെപ്പോലെ ഓടിയൊളിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ആരുടെയും സ്വന്തമല്ല. അത് രാജ്യത്തിന്റേതാണ്. അവയെ സംരക്ഷിക്കല്‍ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. ബി.ജെ.പി കരുതുന്നത് അവര്‍ രാജ്യത്തിനെക്കാളും മുകളിലാണെന്നാണ്.
എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യം തന്നെയാണ് മുകളിലെന്ന് അവര്‍ക്ക് ബോദ്ധ്യമാകുമെന്നും രാഹുല്‍ പറഞ്ഞു.എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗത്തിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹമൊരു ഭീരുവാണ്. സംവാദത്തില്‍നിന്ന് ഓടിയൊളിക്കുകയാണ് അദ്ദേഹം. ആരെങ്കിലും എതിരേ നിന്നാല്‍ മോഡി രക്ഷപെട്ടോടും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദരിദ്രര്‍ക്ക് കുറഞ്ഞ വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനം രാഹുല്‍ വീണ്ടും ആവര്‍ത്തിച്ചു. 15 വ്യവസായ സുഹൃത്തുക്കള്‍ക്ക് 3.5 ലക്ഷം കോടി നല്കാന് മോദിക്കു സാധിക്കുമെങ്കില്‍ കോണ്‍ഗ്രസിന് കുറഞ്ഞ വേതനം ഉറപ്പാക്കാം. മിനിമം ഇന്‍കം പ്രോഗ്രാം വഴി ദരിദ്രരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha