Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കേരളത്തില്‍ കണ്ടുകൂടാത്തവര്‍’ ഒന്നിക്കുന്നു;മോദിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകളും നിങ്ങള്‍ക്കു നേരെയാണ്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

08 FEBRUARY 2019 09:25 AM IST
മലയാളി വാര്‍ത്ത

ലോക്സഭയിൽ കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രം കോണ്‍ഗ്രസിനാണുളളതെന്ന് മോദി ആഞ്ഞടിച്ചു.കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാരരിനെ പിരിച്ചുവിട്ടതും കോൺഗ്രസ്സാണെന്ന് മോദി തുറന്നടിച്ചു. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അവര്‍ കേന്ദ്ര സ്ഥാപനങ്ങളെ മുഴുവന്‍ അപഹസിക്കുകയായിരുന്നു. വ്യോമസേന അടക്കമുള്ള ഇന്ത്യയുടെ സൈന്യം ശക്തമാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മോദിയെയും ബിജെപിയേയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. എന്നാൽ , തിരഞ്ഞെടുപ്പ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ലണ്ടനിൽ നടത്തി പത്ര സമ്മേളനം രാജ്യത്തെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നു .അതുകൊണ്ട് തന്നെ ഇവര്‍ ഒന്ന് മനസിലാക്കണം, മോദിക്കെതിരെ ഒരു വിരല്‍ ഉയര്‍ത്തുമ്പോള്‍ ബാക്കി നാലു വിരലുകള്‍ നിങ്ങള്‍ക്കു നേരെയാണ് ഉയരുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്നും കോണ്‍ഗ്രസിന്മോദി മുന്നറിയിപ്പ് നല്‍കി.

ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരാള്‍ അവരുടെ രാജഭരണത്തെ വെല്ലുവിളിച്ചു എന്നതാണ് കോണ്‍ഗ്രസിനോട് മോദി ചെയ്ത തെറ്റെന്നും അദേഹം പരിഹസിച്ചു.

താനിതുവരെ പാർലമെന്റിന് അകത്തും പുറത്തും സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. കോൺഗ്രസ് ഇത്രയും കാലം രാജ്യം ഭരിച്ചിട്ടും രാജ്യത്തെ പാവപ്പെട്ടവന് വൈദ്യുതി എത്തിച്ച് നൽകിയിട്ടില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കോൺഗ്രസാണ് അട്ടിമറിച്ചത്. രാജ്യത്തെ കള്ളൻ കാവൽക്കാരനെ കുറ്റപ്പെടുത്തുകയാണെന്നും മോദി പാർലമെന്റിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ 55 വർഷത്തെ ഭരണവും ബി.ജെ.പി സർക്കാരിന്റെ 55 മാസത്തെ ഭരണവും തമ്മിൽ ജനങ്ങൾ താരതമ്യം ചെയ്യണമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിട്ടതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. ഇന്ദിരാഗാന്ധി 50 ല്‍ അധികം തവണ അത് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയെ വെറുക്കുന്നതിനൊപ്പം പ്രതിപക്ഷം രാജ്യത്തെ കൂടി വെറുക്കുകയാണ്. അതുകൊണ്ടാണ് രാജ്യത്തെ അപമാനിക്കുന്നതിനായി കോൺഗ്രസ് ലണ്ടനിൽ പത്രം സമ്മേളനം വിളിച്ചുകൂട്ടിയത്. രാജ്യത്തെ കോൺഗ്രസ് പാർട്ടി സൈന്യത്തെയും സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അധിക്ഷേപിക്കുകയാണ്. പ്രതിപക്ഷം മുമ്പോട്ട് വയ്ക്കുന്ന മഹാസഖ്യം രാജ്യത്തെ പ്രാവർത്തികമാകില്ല. മഹാസഖ്യത്തിലെ നേതാക്കൾ അന്യോന്യം വൈര്യം സൂക്ഷിക്കുന്നവരാണ്. അതുകൊണ്ടാണ് മഹാസഖ്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അവർ തയ്യാറാവാത്തത്- മോദി പറഞ്ഞു.

തുടർന്ന് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച മോദി ബി.ജെ.പി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. കഴിഞ്ഞ 55 വര്‍ഷങ്ങള്‍ക്കിടയില്‍ കോൺഗ്രസ്സ് 12 കോടി ഗ്യാസ് കണക്ഷനുകള്‍ മാത്രം നല്‍കിയപ്പോള്‍, ഇക്കഴിഞ്ഞ 55 മാസങ്ങള്‍ക്കൊണ്ട് ബിജെപിക്ക് 13 കോടി ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചതായും മോഡി പറഞ്ഞു. ബി.ജെ.പി കേന്ദ്രം ഭരിക്കാൻ ആരംഭിച്ചതിന് ശേഷം രാജ്യം വിദേശ നിക്ഷേപങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാൻ സർക്കാരിനായെന്നും മോദി പാർലമെന്റിൽ വ്യക്തമാക്കി.

നിക്ഷേപം, കൃഷി, പാല്‍ ഉ;പാദനം, എന്നി മേഖലകളില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യം വലിയ പുരോഗതി നേടിയെന്നും മോഡി അഭിപ്രായപ്പെട്ടു.രാജ്യം സാമ്പത്തിക രംഗത്ത് ലോകത്ത് പതിനൊന്നാം സ്ഥാനത്തുനിന്ന് ആറിലെത്തി. പതിനൊന്നിലെത്തിയപ്പോള്‍ സന്തോഷിച്ചവര്‍ ഇപ്പോള്‍ ദുഃഖിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (8 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (22 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (36 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (44 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (11 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends