ഐ ലീഗില്‍ റിയല്‍ കാശ്മീര്‍ എഫ്.സിയുമായി എവേ മത്സരത്തിന് പോയ ഗോകുലം കേരള ടീം ശ്രീനഗറില്‍ കുടുങ്ങി
ഐ ലീഗില്‍ റിയല്‍ കാശ്മീര്‍ എഫ്.സിയുമായി എവേ മത്സരത്തിനായി പോയ ഗോകുലം കേരള ടീം ശ്രീനഗറില്‍ കുടുങ്ങി. ബുധനാഴ്ചത്തെ മത്സരത്തിന് ശേഷം ഇന്നലെ മടങ്ങാനിരിക്കേ മഞ്ഞുവീഴ്ച കാരണം വിമാന സര്‍വിസുകള്‍ റദ്ദാക്കിയതാണ് വിനയായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈ വഴി കരിപ്പൂരിലേക്ക് വരാനായിരുന്നു തീരുമാനം.
കഴിഞ്ഞ രണ്ടു ദിവസമായി വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. കോച്ചും സ്റ്റാഫുമടക്കം 28 പേരാണ് സംഘത്തിലുള്ളത്. സര്‍വിസ് പുനഃക്രമീകരിക്കുമ്പോള്‍ ഊഴമനുസരിച്ച് അടുത്ത ബുധനാഴ്ച മാത്രമേ പോകാനാവൂവെന്നാണ് വിമാനക്കമ്പനി പറയുന്നത്.
ഞായറാഴ്ച കോഴിക്കോട്ട് ടീമിന് മത്സരമുണ്ട്. അഞ്ചു പേരെ വീതം കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഗോകുലം മാനേജര്‍ രാജ റിസ്വാന് പറഞ്ഞു.
https://www.facebook.com/Malayalivartha