ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. വ്യാഴാഴ്ച ബിജാപുരിലെ സൗത്ത് ബസ്തറിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ജില്ലാ റിസേര്‍വ് ഫോഴ്‌സും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ വധിക്കാനായത്. സുരക്ഷാ സേനയ്ക്കു നേരെ ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയപ്പോള്‍ തിരിച്ചടിക്കുകയായിരുന്നു.
ഒന്നരമണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും 10 മാവോയിസ്റ്റുകളുടെ മൃതദേഹം ലഭിച്ചു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സമീപത്തുനിന്നും കണ്ടെടെടുത്തു.
https://www.facebook.com/Malayalivartha

























