എട്ടാം ക്ലാസില്‍ പഠിക്കുന്ന അഞ്ചു വിദ്യാര്‍ത്ഥിനികൾ സ്‌കൂളില്‍ നിന്നും ഒളിച്ചോടി; മുംബൈ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ കുട്ടികളെ പോലീസ് പൊക്കിയപ്പോൾ പുറത്ത് വന്നത് മറ്റൊരു കഥ... നടുക്കം വിട്ടുമാറാതെ സഹപാഠികളും വീട്ടുകാരും

വെള്ളിയാഴ്ച വൈകിട്ടോടെയാണ് മുംബൈ സ്കൂളിൽ നിന്നും കുട്ടികളെ കാണാതായ വാർത്ത പുറത്ത് വരുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതേസമയം ഇവര്‍ എന്തിനാണ് ഒളിച്ചോടിയത് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. പോലീസ് നടത്തിയ തിരച്ചിലില്‍ നാലു പെണ്‍കുട്ടികളെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്.
അഞ്ചാമത്തെ കുട്ടി ശനി വൈകിട്ടോടെ തന്നെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നുവെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. മിഡ്ഡ് ടേം പരീക്ഷകള്‍ക്കിടെ പെണ്‍കുട്ടികള്‍ രണ്ടോ മൂന്നോ വിഷയങ്ങളില്‍ തോറ്റിരുന്നു ഇത് വീട്ടില്‍ പറയുവാന്‍ ഭയന്നതിനെത്തുടര്‍ന്നാണ് ഇവര്‍ വീട്ടില്‍ പോകാതിരുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂളില്‍ നിന്നും ചാടിയ കുട്ടികള്‍ മറൈന്‍ ഡ്രൈവിലും ഹാങ്ങിങ് ഗാര്‍ഡനിലും താനെയിലുമായി കഴിഞ്ഞ ശേഷം നഗരത്തിലേക്ക് തിരികെ വരികയായിരുന്നു.
https://www.facebook.com/Malayalivartha
























