ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ 11 പേര്‍ക്കു പരിക്ക്

ജമ്മു കാഷ്മീലെ ശ്രീനഗറില്‍ ഞായറാഴ്ച ലാല്‍ ചൗക്കിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പതിനൊന്നു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഏഴു പേര്‍ പോലീസുകാരും 4 പേര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമാണ്.ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനു മുന്പ് ഭീകരര്‍ വീണ്ടും ഗ്രനേഡ് എറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























