Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത വേനല്‍ ചൂടിന് പിന്നാലെ സംസ്ഥാനത്ത് വേനല്‍മഴയും കടുക്കുന്നു, വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു


തടിച്ച ലുക്കിൽ ആരാധകരെ ഞെട്ടിച്ച മീര ജാസ്മിൻ വീണ്ടും മെലിഞ്ഞ് അതീവ സുന്ദരിയായി സംവിധായകൻ അരുൺ ഗോപിക്കൊപ്പം; ഇത് താരത്തിന്റെ രണ്ടാം വരവോ? ചിത്രങ്ങളേറ്റെടുത്ത് ആരാധകർ


അര്‍ദ്ധരാത്രി കാലടിയിൽ വന്നിറങ്ങി... പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല... റോഡ് വക്കത്ത് മരിച്ച്‌ കിടക്കുന്ന നിലയിൽ സൂരജിനെ പൊലീസ് കണ്ടെത്തുമ്പോൾ ആറു മണിക്കൂറിനു മുന്‍പ് മരിച്ചിരുന്നു; രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു... അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കൾ


സഹോദരങ്ങള്‍ സ്‌കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുകയായിരുന്നു... തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്; ദുബായിയില്‍ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയിൽ


അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്... അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച്‌ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നു; തുറന്നടിച്ച് സുരേഷ് ഗോപിയുടെ മകൻ

മോഷ്ടിച്ചവര്‍ തന്നെ കള്ളനെത്തിരയുന്ന പൊറാട്ടുനാടകം... സിഎജി റിപ്പോര്‍ട്ട് ഉടന്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം, റഫാല്‍ ഇടിത്തീയായി മോദിക്കു നേരേ

11 FEBRUARY 2019 11:22 AM IST
മലയാളി വാര്‍ത്ത

റഫാല്‍ എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ ഇടിത്തീവീഴ്ച എന്നാണ് അര്‍ത്ഥം. ദസാള്‍ട്ട് ഏവിയേഷനില്‍നിന്നു ഇന്ത്യ വാങ്ങുന്ന യുദ്ധവിമാനത്തിന് സായിപ്പ് ഇട്ട പേര് വല്ലാതെ അറംപറ്റുന്ന പ്രയോഗമായിപ്പോയി. നരേന്ദ്ര മോദിയുടെ തലയ്ക്കുമീതേ വലിയ ഇടിത്തീയായി നില്‍ക്കുകയാണ് ഇപ്പോള്‍ സാക്ഷാല്‍ റഫാല്‍.

റഫാല്‍ യുദ്ധവിമാന കരാറില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ചാണ് പുതിയ വിവാദം. ധനകാര്യ സെക്രട്ടറിയെന്ന നിലയില്‍ റാഫാല്‍ കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പങ്കാളിയായിരുന്ന രാജീവ് മെഹ്രിഷിയാണ് ഇപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. രാജീവ് മെഹ്രിഷി അടക്കമുള്ളവരുടെ മേല്‍നോട്ടത്തിലാണ് കരാര്‍ നടപടികള്‍ നടന്നത്. അപ്പോള്‍ റഫാല്‍ കരാര്‍ സംബന്ധിച്ച ഓഡിറ്റിംഗ് അദ്ദേഹം നടത്തിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തു വന്നിട്ടുണ്ട്.

അതായത് മോഷണക്കേസ് അന്വേഷണം പ്രതി തന്നെ നടത്തുന്ന തരത്തിലാണ് കാര്യങ്ങള്‍. ഈ സംശയമാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉയര്‍ത്തുന്നത്. മോദി സര്‍ക്കാരിനേയും ബിജെപിയേയും സംരക്ഷിക്കാനേ മെഹ്രിഷി ശ്രമിക്കൂ എന്ന് കപില്‍ സിബല്‍ പറയുന്നത്. താന്‍ പങ്കാളിയായ കരാറുമായി ബന്ധപ്പെട്ട പരിശോധന മെഹ്രിഷി തന്നെ നടത്തുന്നത് അംഗീകരിക്കാനാവില്ല എന്നാണ് സിബലിന്റെ വാദം.

2014 ഒക്ടോബര്‍ മുതല്‍ 2015 ആഗസ്ത് വരെ രാജീവ് മെഹ്രിഷി കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന കാലത്താണ് യുപിഎ സര്‍ക്കാരുണ്ടാക്കിയ ധാരണ പുനഃപരിശോധിക്കാന്‍ റഫേല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ദസാള്‍ട്ടുമായി മോഡി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയത്. 2015 ഏപ്രിലില്‍ ഫ്രാന്‍സില്‍വച്ച് റിലയന്‍സ് ഉടമ അനില്‍ അംബാനിയുടെയും മറ്റും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാര്‍ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തിലും രാജീവ് മെഹ്രിഷിയായിരുന്നു ധനകാര്യ സെക്രട്ടറി. മോഡി സര്‍ക്കാരിന്റെ വിശ്വസ്തനായ അദ്ദഹേം 2015 ആഗസ്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2017 ആഗസ്തില്‍ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച മെഹ്രിഷിയെ രണ്ടുമാസത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ സിഎജിയായി നിയമിച്ചു. ഈ വിവരങ്ങള്‍ കാണിക്കുന്നത് കപില്‍ സിബലിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ്. അതായത് സിഎജി റിപ്പോര്‍ട്ട് പൊറാട്ടുനാടകമാകാനുള്ള എല്ലാ സാധ്യതതയുമുണ്ട്.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളില്‍ നിന്ന് മെഹ്രിഷി മാറിനില്‍ക്കണമെന്നും മെഹ്രിഷിയുടെ പരിശോധന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചാല്‍ അത് വലിയൊരു അഴിമതിയായേ കാണാനാകൂ എന്നും കപില്‍ സിബല്‍ പറയുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച് കേസ് ഒതുക്കാമെന്ന ബിജെപിയുടെ മോഹത്തിനു മേലാണ് ഇതോടെ റഫാല്‍ ഇടിത്തീ ആയി വീണിരിക്കുന്നത്.

ഒരു കാര്യം വ്യക്തമാണ്. റഫാല്‍ ഇടന്‍തന്നെ പാര്‍ലമെന്റില്‍ പൊട്ടിത്തെറിയാകും. രാഹുലിന്റെ ശിവതാണ്ഡവമാകും പാര്‍ലമെന്റില്‍ കാണാന്‍ പോകുന്നത്. മാസങ്ങളായി തുടരുന്ന റഫാല്‍ക്കലാപത്തിന് വലിയ മാനമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

പ്രതിപക്ഷം ഉന്നയിച്ചതും മോദി ഇത്രനാള്‍ ഉത്തരം പറയാതിരുന്നതുമായ ഓരോരോ ചോദ്യങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതൊക്കെയും മോദിയുടെ കുരുക്കുന്നവയാണ്. എന്‍ റാം ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച രണ്ട് റിപ്പോര്‍ട്ടും നിര്‍ണ്ണായകമായ തെളിവുകളാണ് പുറത്തുകൊണ്ടുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും പ്രധാനമന്ത്രി നേരിട്ടും വിഷയത്തില്‍ ഇടപെട്ടു എന്നാണ് അവ തെളിയിക്കുന്നത്. വിമാനങ്ങളുടെ വിലവര്‍ദ്ധന അടക്കമുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടലാണ് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാര്‍ലമെന്റിലെത്തുന്ന സിഎജി റിപ്പോര്‍ട്ട് മോദിക്ക് അനുകൂലമായാലും പ്രതികൂലമായാലും പ്രതിപക്ഷം റഫാലിനെ വലിച്ചുകീറുമെന്നാണ് ഈ പശ്ചാത്തലം കാണിക്കുന്നത്. വിവാദത്തില്‍ സിഎജിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് പ്രതിപക്ഷ നേതാക്കള്‍ അതാണ് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ മനഃപൂര്‍വ്വം കോടതിയില്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന തരത്തില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചത് എന്ന പ്രതിപക്ഷ ആരോപണവും ഇവിടെ ശക്തമായി നിലനില്‍ക്കുന്നണ്ട്. അടുത്ത ദിവസങ്ങളില്‍ത്തന്നെ അതും ശക്തി പ്രാപിക്കും.

അതേസമയം, റഫാല്‍ ഇടപാട് പരിശോധിച്ച് സിഎജി തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നിലെത്തുന്നതോടെ കാര്യങ്ങള്‍ വേഗത്തിലാകും. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം രാഷ്ട്രപതി അത് പാര്‍ലമെന്റില്‍ വയ്ക്കുന്നതിനായി ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും. ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ബുധനാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പോര്‍ട്ട് പ്രമ്പനമുണ്ടാക്കാനാണ് സാധ്യത.

അതോടെ റഫാല്‍, പേരു സൂചിപ്പിക്കും പോലെ അഗ്‌നിയുടെ കൊടുങ്കാറ്റായി ബിജെപി സര്‍ക്കാരിനു നേരേ വരുമെന്നാണ് സൂചനകള്‍ കാണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത വേനല്‍ ചൂടിന് പിന്നാലെ സംസ്ഥാനത്ത് വേനല്‍മഴയും കടുക്കുന്നു, വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത  (1 minute ago)

'കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ല '; കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍  (9 minutes ago)

വീണ്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍.....ലെഗ്ഗിന്‍സിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്....ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്‍റെ മുകളിലിരിന്നു; ആർത്തവ സമയത്ത് കല്ലട ബസ്സി  (12 minutes ago)

പൊട്ടിത്തെറിക്കും മുൻപ് കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ച് ചാവേർ  (20 minutes ago)

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു; അവാര്‍ഡ് പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം  (28 minutes ago)

ഭാര്യയെയും മൂന്നുമക്കളെയും ദാരുണമായി കുത്തി കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ ടെക്കി അറസ്റ്റിൽ  (33 minutes ago)

ഏവരെയും ഞെട്ടിച്ചുകൊണ്ട് എടിഎമ്മിനകത്ത് മൂർഖൻ പാമ്പ് ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി  (48 minutes ago)

'ആശങ്ക ഒഴിയാതെ ശ്രീലങ്ക'; കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു  (52 minutes ago)

സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്  (1 hour ago)

'ഹിന്ദിക്ക് തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ ഒരര്‍ഹതയുമില്ല'; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി  (1 hour ago)

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചറിൽ ദൈവത്തിന്റെ ചിത്രം; മറ്റൊരു ഗ്രൂപ്പിൽ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗൺ; ന്യൂജെന്‍ മയക്കുമരുന്നുകൾ കടത്താൻ ഫ്രീക്കന്മാരുടെ ഭക്തി മാർഗം  (1 hour ago)

ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്.....എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...; കല്ലട ട്രാവല്‍സിലെ പരസ്യമായ ഗുണ്ടായിസം പുറത്തുവന്നതോടെ എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങൾ മറനീങ്ങുന്നു; കല്ലട ബസ  (1 hour ago)

കെവിന്‍ വധക്കേസ്; കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു; കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

'പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല ക‍ര്‍ഷകരോട്'; നടന്‍ അക്ഷയ് കുമാറുമായുള്ള നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശ്രീധരന്‍പിള്ള  (1 hour ago)

Malayali Vartha Recommends