എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മണിക്കൂറിനുള്ളില്‍ പിന്തുടര്‍ന്നത് പതിനായിരങ്ങള്‍

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ പ്രവേശനം പ്രവര്‍ത്തകര്‍ ആഘോഷമാക്കി . അക്കൗണ്ട് തുറന്നു മിനിറ്റുകള്‍ക്കുള്ളില്‍ പിന്തുടര്‍ച്ചക്കാരുടെ എണ്ണം ആയിരങ്ങള്‍ പിന്നിട്ടു. തിങ്കളാഴ്ച രാവിലെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ലക്‌നോവിലെത്തുന്നതിന് തൊട്ടുമുന്പാണ് പ്രിയങ്ക ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നത്..
പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചത്. ഒരു ട്വീറ്റ് പോലും ചെയ്യാതെ ട്വിറ്റര്‍ പ്രിയങ്കയ്ക്കു ബ്‌ളു ടിക്ക്് നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവിലെ കണക്കെടുപ്പില്‍ 57,000ല്‍ അധികംപേരാണ് പ്രിയങ്കയെ പിന്തുടരുന്നത്.
https://www.facebook.com/Malayalivartha
























