Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

മോദി ഭരണത്തില്‍ തീവ്രവാദി ആക്രമണങ്ങളും അതില്‍ കൊല്ലപ്പെട്ട സൈനികരുടെയും സിവിലിയന്‍മാരുടെയും എണ്ണം കൂടിയെന്ന് പാര്‍ലമെന്റില്‍ വെച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

15 FEBRUARY 2019 08:24 PM IST
മലയാളി വാര്‍ത്ത

മോദി ഭരണത്തില്‍ തീവ്രവാദി ആക്രമണങ്ങളും അതില്‍ കൊല്ലപ്പെട്ട സൈനികരുടെയും സിവിലിയന്‍മാരുടെയും എണ്ണം കൂടിയെന്ന് പാര്‍ലമെന്റില്‍ വെച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാറിന്റെ കാലത്ത് സംഘപരിവാറുകാരുടെ ഏറ്റവും വലിയ പ്രചാരണ ആയുധങ്ങളില്‍ ഒന്നായിരുന്നു പട്ടാളത്തെ കൊലക്ക് കൊടുക്കുന്നു എന്നത്. 'അതിര്‍ത്തിയില്‍ പട്ടാളം ഉറക്കൊഴിഞ്ഞ് കാവല്‍ നില്‍ക്കുന്നു' എന്നായിരുന്നു ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളുടെ എല്ലാ പ്രസംഗങ്ങളിലെയും പതിവ് ഡയലോഗ്.

അധികാരത്തിലേറിയാല്‍ മോഡി പാക്കിസ്ഥാനെ നിലക്ക് നിര്‍ത്തുമെന്നും പട്ടാളം തിരിച്ചടിക്കുമെന്നുമായിരുന്നു പ്രഖ്യാപനങ്ങള്‍. എന്നാല്‍ മോഡിക്കാലമെന്നത് പട്ടാളത്തെ സംബന്ധിച്ച് ഏറ്റവും മോശമായ സമയമാണെന്നാണ് കണക്കുകള്‍ പറയുന്നത്. എക്‌സ് മിലിട്ടറിക്കാരുടെ പെന്‍ഷന്‍ കുറച്ചതും സിയാച്ചിനില്‍ ഭക്ഷണം കിട്ടാതെ നരകിക്കുന്ന പട്ടാളക്കാരുടെയുമൊക്കെ കഥകള്‍ രാജ്യം കണ്ടതാണെങ്കിലും പട്ടാളക്കാരും സിവിലിയന്‍മാരും കൊല്ലപ്പെട്ടതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

പാര്‍ലമെന്റില്‍ വെച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ തീവ്രവാദി ആക്രമണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷം തിരിച്ച് കണക്കെടുത്താല്‍ തീവ്ര വാദി ആക്രമണങ്ങളുടെ ഡാറ്റ ഇപ്രകാരമാണ്. 2016ല്‍ 332, 2017ല്‍ 347, 2018ല്‍ 614. അതായത് 176 ശതമാനം വര്‍ധനവ്. ജമ്മുകാശ്മീരിലെ മാത്രം കണക്കുകള്‍ എടുത്താല്‍ തീവ്രവാദ അക്രമണങ്ങളില്‍ മരിക്കുന്നവരുടെ കണക്കില്‍ എന്‍ഡിഎ ഭരണകാലത്ത് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 42 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

രണ്ടാം യുപിഎയുടെ അവസാന മൂന്ന് വര്‍ഷം കാശ്മീരില്‍ 111 സൈനികര്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന മൂന്നുവര്‍ഷത്തെ കണക്ക് പ്രകാരമാണ് ... 2016- 82, 2017- 80, 2018- 91. മൊത്തം 253 സൈനികര്‍. അതായത് 220 ശഥമാനം വര്‍ദ്ധനവ്. അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ മോഡിക്കാലത്തെ മരണനിരത്ത് 93ശതമാനം വര്‍ദ്ധിച്ചു. കാര്‍ഗിലിന് ശേഷം ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടാളക്കാര്‍ മരിച്ചത് മോദിയുടെ ഭരണകാലത്താണ്. തീവ്രവാദം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സിവിലിയര്‍മാരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. 2016 മുതല്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ എണ്ണം ഇപ്രകാരമാണ്. 2016- 15,
2016- 40, 2017- 38. യു.പി.എ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 35.71 ശതമാനം സാധാരണക്കാരാണ് എ.ഡി.എയുടെ കാലത്ത് മരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം തീവ്രവാദി ആക്രമണങ്ങളില്‍ 1315 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 138 സാധാരണക്കാരും 339 പട്ടാളക്കാരും 838 തീവ്രവാദികളും ഉള്‍പ്പെടും. ഇതില്‍ നിന്ന്ഒരു കാര്യം വ്യക്തമാണ്, രാജ്യത്തിന്റെ അതിര്‍ത്തി വളരെ ദുര്‍ബലമാണ്. തീവ്രവാദി ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും വര്‍ധിച്ചിരിക്കുന്നു. രാജ്യസ്‌നേഹം പാട്ടള സ്‌നേഹം എന്നൊക്കെ കുറിക്കുകൊള്ളും പോലെ പ്രസംഗിക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയിലെ നയതന്ത്രം വലിയ പരാജയമായി മാറി. രഹസ്യാന്വേഷണ വിഭാഗം ഏറ്റവും പരാജയപ്പെട്ട കാലം കൂടിയാണ് മോഡിയുടെ കാലം. പഠാന്‍ കോട്ടിലെ തന്ത്രപ്രധാനവും അതീവ സുരക്ഷയുള്ളതുമായ എയര്‍ ഫോഴ്‌സ് താവളത്തിലും കാഷ്മീരിലെ സൈനികത്താവളത്തിലും ഒടുവില്‍ പുല്‍വാമയിലും വളരെ കുറച്ചു തീവ്രവാദികള്‍ കയറി ആക്രമണം നടത്തി. അതൊന്നും മുന്‍കൂട്ടി കാണാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനായില്ല. പുല്‍വാമാ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ രഹസ്യാന്വേഷണ വീഴ്ച്ചയുണ്ടായതായി കാശ്മീര്‍ ഗവര്‍ണറും ആരോപിച്ചു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (6 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (22 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (33 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (43 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends