Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

പുൽവാമ ഭീകരാക്രമണത്തിൽ ഭാവി പരിപാടി നിശ്ചയിക്കാൻ സർവ്വ കക്ഷി യോഗം;യോഗത്തിലെ തീരുമാനം നിർണ്ണായകമാകും; സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ അന്വേഷണം ആരംഭിച്ചു

16 FEBRUARY 2019 09:59 AM IST
മലയാളി വാര്‍ത്ത

കശ്മീര്‍ പുൽവാമ ഭീകരാക്രമണം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്.രാവിലെ 11 മണിക്ക് പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തില്‍ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ അധ്യക്ഷനാകും.

ഭീകരാക്രമണത്തിനു എങ്ങനെ തിരിച്ചടി നൽകണം എന്നതിൽ പ്രതിപക്ഷ കക്ഷികളുമായി സമവായമുണ്ടാക്കുകയാണ് ലക്ഷ്യം.ഭീകരരെ നേരിടുന്ന കാര്യത്തിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് ശേഷം സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മറിച്ച് പിന്നീട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് ശേഷം അത് വിശദീകരിക്കാനായിരുന്നു യോഗം വിളിച്ചത്.

അതേസമയം പുൽവാമ ഭീകരാക്രമണത്തിൽ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈൽ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചത്. പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

സൈന്യത്തിന് തിരിച്ചടിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. രാജ്യത്തെ അസ്ഥിരപ്പെടുത്താനാവില്ലെന്നും ഒറ്റക്കെട്ടായി നേരിടുമെന്നും മോദി പറഞ്ഞിരുന്നു.

അക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും നേതൃത്വത്തില്‍ ആന്വേഷണം ആരംഭിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ നിഗമനം. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടു

രണ്ട് ദിവസം മുമ്പ് തന്നെ ഭീഷണി സന്ദേശവുമായുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകാരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച വീഡിയോ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴിയാണ് ഭീകരര്‍ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്റലിജന്‍സ് ഏജന്‍സികളുമായി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. എന്നിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സിആർപിഎഫിന്റെ വാഹനം കടന്നുപോകുന്ന വഴിയിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

പരിശീലനം കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2547 സിആര്‍പിഎഫ് സൈനികർ ആയിരുന്നു ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്ഷെ മുഹമ്മദ് ഭീകരനാണ് ഇടിച്ചു കയറ്റിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (6 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (22 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (33 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (43 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends