Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

പാക്കിസ്ഥാനേ എണ്ണിക്കോ, ഇന്ത്യ തിരിച്ചടിക്കുന്നു; പുല്‍വാമ ആക്രമണത്തിലെ സൂത്രധാരനെയും സൈന്യം വധിച്ചു

18 FEBRUARY 2019 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്ക് സേനയുടെ പങ്ക് കൂടി സ്ഥിരീകരിച്ച്, അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യയുടെ ഒരുക്കം. രണ്ടു സാധ്യതകളാണു ചര്‍ച്ചകളിലുള്ളത്. കമാന്‍ഡോകളെ ഉപയോഗിച്ചുള്ള മിന്നലാക്രമണം. പാക്ക് മണ്ണിലെ ഭീകര താവളങ്ങള്‍ക്കു നേരെ വ്യോമമാര്‍ഗമുള്ള മിസൈലാക്രമണം. മിന്നലാക്രമണത്തില്‍ വൈദഗ്ധ്യമുള്ള കര, വ്യോമ സേനകളുടെ കമാന്‍ഡോ വിഭാഗങ്ങളായ പാരാ സ്‌പെഷല്‍ ഫോഴ്‌സ്, ഗരുഡ് എന്നിവയ്ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പൊഖ്റാനില്‍ നടത്തിയ അഭ്യാസപ്രകടനത്തില്‍, ശത്രു മേഖലകളില്‍ കടന്നുകയറിയുള്ള മിന്നലാക്രമണങ്ങളിലുള്ള പരിശീലനവും ഗരുഡ് കമാന്‍ഡോകള്‍ നടത്തി. എന്നാല്‍, മുന്‍ അനുഭവം കണക്കിലെടുത്ത് മിന്നലാക്രമണത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ പാക്ക് സേന നടത്തിയേക്കും. ഈ സാഹചര്യത്തിലാണു വ്യോമ മാര്‍ഗമുള്ള സൂക്ഷ്മ ആക്രമണം പരിഗണിക്കുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസൈലാക്രമണത്തിനു പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി മേഖലകളില്‍ ആകാശ് മിസൈലുകള്‍ സജ്ജമാക്കും.

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ചൈനയുടെ ഇടപെടലുണ്ടായേക്കുമെന്ന കണക്കുകൂട്ടലില്‍ വടക്ക്, കിഴക്കന്‍ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി. അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ യുഎസ് കമാന്‍ഡോകള്‍ പാക്കിസ്ഥാനില്‍ പോയി വധിച്ചതു പോലെയുള്ള സൈനികനടപടി മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കണമെന്ന ആവശ്യവും ശക്തം.

ജമ്മു കശ്മീരിലെ ഉധംപുര്‍ ആസ്ഥാനമായുള്ള കരസേനയുടെ വടക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണു പ്രത്യാക്രമണ തന്ത്രങ്ങള്‍ മെനയുന്നത്. തിരിച്ചടി എവിടെ, എപ്പോള്‍ വേണമെന്നു നിശ്ചയിക്കാന്‍ കൃത്യമായ ഇന്റിലിജന്‍സ് വിവരം അനിവാര്യമാണ്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനു കാരണമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. രാവിലെ നടന്ന ആക്രമണത്തില്‍ നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നു.

പുല്‍വാമയിലെ പിങ്ഗ്ലന മേഖലയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരുമായിട്ടായിരുന്നു ആക്രമണം. പാക്ക് ഭീകരനായ കംമ്രാനാണ് ഭീകരാക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. കംമ്രാനൊപ്പം പ്രാദേശിക ഭീകരന്‍ ഹിലാലും കൊല്ലപ്പെട്ടിട്ടുണ്ട്. ചാവേറിനു ബോംബ് നിര്‍മിച്ചു നല്‍കിയത് കംമ്രാനാണെന്നാണ് നിഗമനം. അതേസമയം, ഇവരെയാണു വധിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേജര്‍ വി.എസ്. ധൗന്‍ദിയാല്‍ (ഡെറാഡൂണ്‍), ഹവില്‍ദാര്‍ ഷിയോ റാം (രാജസ്ഥാന്‍), അജയ് കുമാര്‍ (മീററ്റ്), ഹരി സിങ് (ഹരിയാന) എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍. 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍പ്പെട്ട സൈനികരാണു മരിച്ചത്. പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അതിര്‍ത്തിയില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. പരിശോധന തുടരുന്നതിനിടെയാണ് ഇന്നും സൈനികര്‍ക്കെതിരെ ആക്രമണമുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (18 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (28 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (33 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends