Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ശവസംസ്‌കാരത്തിന് സ്ഥലമില്ല; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഗുരുവിന്റെ കുടുംബത്തിന് അരഏക്കര്‍ ഭൂമി നല്‍കി സുമലത

19 FEBRUARY 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക സ്വദേശിയായ സൈനീകന്റെ കുടുംബത്തിന് അര ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്ത് നടി സുമലത. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരില്‍ ഒരാളാണ് ഗുരു. ജന്മനാട്ടില്‍ നിന്ന് ഒരുകീലോമീറ്റര്‍ അകലെ ഒരിടത്താണ് ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. മൃതദേഹം എത്താന്‍ വൈകിയതതിനെത്തുടര്‍ന്ന് ശനിയാഴ്ച ഗുരുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല.

പിറ്റേന്നു രാവിലെ മുതല്‍ സമീപഗ്രാമങ്ങളില്‍നിന്ന് നൂറുകണക്കിനുപേരാണ് ഗുരുവിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സമാധിസ്ഥലത്തെത്തുന്നവര്‍ പ്രാര്‍ഥിക്കുന്നതിനുപുറമെ ചിതാഭസ്മവും ശേഖരിക്കുന്നുണ്ട്. കാവേരിയില്‍ നിമജ്ജനം ചെയ്യാനാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. നാടിന്റെ നനവ് നിലനിര്‍ത്തുന്ന കാവേരിയിലൂടെ ഗുരുവിന്റെ ഓര്‍മകളെ ജീവിതത്തിലേക്ക് ആവാഹിക്കുകയാണ് നിഷ്‌കളങ്കരായ ഗ്രാമീണര്‍. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.

രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മകനെയോര്‍ത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ...മാധ്യമപ്രവര്‍ത്തകരോട് ഗുരുവിന്റെ അമ്മ ചിക്കൊലമ്മ പറഞ്ഞു. ഇപ്പോള്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകന്‍ ആനന്ദിനെയും ഉടനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ഞാന്‍ തയാറാണ്..ഇടറാത്ത വാക്കുകളില്‍ ആ അമ്മ പറയുന്നു. സിആര്‍പിഎഫില്‍ ചേര്‍ന്ന കാര്യം ഗുരു തുടക്കത്തില്‍ കുടുംബത്തില്‍ അറിയിച്ചിരുന്നില്ലെന്നു പറയുന്നു ചിക്കൊലമ്മ. പൊലീസില്‍ ചേരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മാസങ്ങള്‍ പലതു കഴിഞ്ഞതിനുശേഷം മാത്രമാണ് മകന്‍ അതിര്‍ത്തി രക്ഷാ സേനയിലാണ് ചേര്‍ന്നതെന്ന് കുടുംബം അറിയുന്നത്.


അതിനിടെയാണ് ഗുരുവിന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് അരയേക്കര്‍ ഭൂമി ദാനം ചെയ്യുകയാണെന്ന് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത അറിയിച്ചു.മണ്ഡ്യയില്‍നിന്നാണ് അംബരീഷ് ജനപ്രതിനിധിയാകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞപ്പോഴാണ് രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികന്റെ കുടുംബത്തിന് ഭൂമി നല്‍കാന്‍ തയാറായതെന്ന് സുമലത അറിയിച്ചത്.

മകന്‍ അഭിഷേകിനൊപ്പം ഇപ്പോള്‍ മലേഷ്യയിലാണ് സുമലത. അവിടെനിന്ന് ഒരു വിഡിയോസന്ദേശത്തിലൂടെയാണ് തീരുമാനം അവര്‍ അറിയിച്ചതും. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമൊക്കെ മെല്ലഹള്ളിയിലെത്തി ചിക്കൊലമ്മയെക്കണ്ട് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. മകനുവേണ്ടി പ്രാര്‍ഥിക്കാന്‍ വരുന്നവര്‍ക്കുമുന്നില്‍ ദുഃഖത്താല്‍ തകര്‍ന്നല്ല ചിക്കൊലമ്മ നില്‍ക്കുന്നത്, രാജ്യത്തിനുവേണ്ടി തുടിക്കുന്ന നെഞ്ചും ദേശാഭിമാനത്തില്‍ പ്രകാശം പരത്തുന്ന കണ്ണുകളുമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (18 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (28 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (33 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends