സാമ്പത്തീക മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു

സാമ്പത്തീക മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. സാമ്പത്തിക മേഖലയില്‍ ഇന്ത്യക്ക് വന്നുചേരാന്‍ പോകുന്നത് സുവര്‍ണ ദശാബ്ദമാണ് എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്, ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ടിലാണ് ഇന്ത്യ നേട്ടമുണ്ടാക്കും എന്ന വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഇന്ത്യ ചൈനയെത്തന്നെ പിന്നിലാക്കും എന്നാണ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്ക് ലോകം ആകാംക്ഷയോടെ നോക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ അടുത്ത ദശാബ്ദത്തില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുമെന്നും പ്രവചനമുണ്ട്.
2028 ഓടെ മികച്ച വളര്‍ച്ച നേടുന്ന 10 രാജ്യങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നത്. 20192028 കാലഘട്ടത്തില്‍ ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ തൊട്ടടുത്ത ഏഷ്യന്‍ എതിരാളിയായ ചൈനയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5.1 ശതമാനമായിരിക്കും ചൈനയുടെ വളര്‍ച്ചാ നിരക്ക്. ആഭ്യന്തര വളര്‍ച്ച നിരക്ക് (ജിഡിപി), വ്യവസായിക നിക്ഷേപം, വ്യവസായ അനുകൂല അന്തരീക്ഷം തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2015 ന് ശേഷം ഇന്ത്യയില്‍ നിലവില്‍ വന്ന വിദ്യാഭ്യാസ നയങ്ങളും തൊഴില്‍ മേഖലയിലെ പരിഷ്‌കരണങ്ങളുമാണ് സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്ക് ഉണര്‍വായത്.
വരുന്ന 10 വര്‍ഷം സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും ഇന്ത്യയെ ബാധിക്കില്ലെന്നും രാജ്യം വളര്‍ന്നു വരുന്ന ലോക ശക്തിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020 ഓടെ ഇന്ത്യ ലോകത്തെ എറ്റവും വലിയ വ്യാപാര വിപണിയാകുമെന്നും കണക്കുകള്‍ പറയുന്നു.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 14ാമത് സിയോള്‍ സമാധാന പുരസ്‌കാരം ലഭിച്ചു. ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചാണ് സിയോള്‍ പീസ് െ്രെപസ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ മോദിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. നേരത്തെ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ബാന്‍ കി മൂണ്‍, ആഞ്ജല മെര്‍ക്കല്‍ എന്നിവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യ കൈവരിച്ച പുരോഗതിക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മോദി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി പുരസ്‌കാര സമിതിയും അഭിപ്രായപ്പെട്ടു. ലോകത്തെല്ലായിടത്തും സമാധാനമുണ്ടാകട്ടെ എന്ന് സംസ്‌കൃത വാക്യങ്ങള്‍ ഉദ്ധരിച്ച് മോദി പറഞ്ഞു. തനിക്ക് ലഭിച്ച സമ്മാന തുക നമാമി ഗംഗ പദ്ധതിക്ക് നീക്കിവയ്ക്കുന്നതായി മോദി
https://www.facebook.com/Malayalivartha























