പുല്‍വാമ ഭീകരാക്രമണത്തിന് വന്‍തിരിച്ചടി നല്‍കി ഇന്ത്യ... പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലനകേന്ദ്രങ്ങളില്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു തരിപ്പണമാക്കിയത് ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായ ഇസ്രായേലിന്റെ പിന്തുണയോടെ

പുല്‍വാമ ഭീകരാക്രമണത്തിന് വന്‍തിരിച്ചടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലനകേന്ദ്രങ്ങളില്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു തരിപ്പണമാക്കിയത് ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായ ഇസ്രായേലിന്റെ പിന്തുണയോടു കൂടിയായിരുന്നു. മിറാഷ് പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്നുറോളം ഭീകരരെയാണ് ഇന്ത്യന്‍ വ്യോമ സേന യമപുരിക്ക് അയച്ചത്. വ്യോമസേന അതിര്‍ത്തികടന്നുവെന്ന് ആദ്യം സ്ഥിരീകരിച്ചത് പാക്കിസ്ഥാന്‍ തന്നെയാണെന്നത് ആക്രമണത്തെ ലോക രാജ്യങ്ങളും ശരിവയ്ക്കുന്നതിലേക്ക് വഴിവച്ചു.
പുല്‍വാമയില്‍ പൊലിഞ്ഞ സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് ഇന്ത്യ കൃത്യമായി തന്നെയാണ് കണക്കു ചോദിച്ചത്. നമ്മുടെ 44 ധീര ജവാരുടെ ജീവന് മുന്നുറ് ഭീകരരെ ചുട്ടെരിച്ചുകൊണ്ടുള്ള ഒരു പകരം വീട്ടല്‍. അതും സാധാരണക്കാരനായ ഒരു പാക്കിസ്ഥാനിയുടെ പോലും രക്തം ചിന്താതെയാണ് എന്നുള്ളത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ സേനയുടെ കീര്‍ത്തി വാനോളം ഉയര്‍ത്തുന്നു. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ 12 മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ പങ്കെടുത്ത മിന്നലാക്രമണം. 1000 കിലോ സ്‌ഫോടക വസ്തുക്കളാണ് വര്‍ഷിച്ചത്. ഇസ്രായേലിന്റെ സ്‌പേസ് ബോമ്പുകളാണ് ഭീകര വാദികളെ ചുട്ടെരിക്കാന്‍ ഇന്ത്യ ഉപയോഗിച്ചതും. 21 മിനിറ്റ് നീണ്ടു നിന്ന ആ സംഹാരതാണ്ഡവം ഭൂകംബം പോലെയായിരുന്നു എന്നാണ് കണ്ടുനിന്ന ഒരു പാകിസ്ഥാനി വിവരിച്ചത്. ബാലാകോട്ടും മുസഫറാബാദിലും ചകോതിയിലുമുള്ള ഭീകരക്യാംപുകള്‍ ഇസ്രായേല്‍ സാങ്കേതികത ഉപയോഗിച്ച് നിര്‍നമ്മിച്ച സ്‌പൈസ് ബോമ്പുകള്‍ ഉപയോഗിച്ചാണ് നാമാവശേഷമാക്കിയത്. ബാലാക്കോട്ടാണ് ഇന്ത്യ ആദ്യ ആക്രമണം നടത്തിയത്. പുലര്‍ച്ചെ 3.45 മുതല്‍ 3.53വരെ. രണ്ടാമത് മുസഫറാബാദില്‍ അത് 3.48 മുതല്‍ 3.55വരെ. മൂന്നാമത് ചകോതിയില്‍ 3.58 മുതല്‍ 4.04വരെയായിരുന്നു.
കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച ആക്രമണ പദ്ധതി. ഇസ്രായേലി സാങ്കേതിക വിദ്യയുടെ പിന്‍ബലം കോണ്ടാണ് നടപ്പിലാക്കിയത്. പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ തിരിച്ചടിക്ക് തുനിഞ്ഞെങ്കിലും മിറാഷ് വിമാനവ്യൂഹത്തെക്കണ്ട് പിന്തിരിഞ്ഞോടേണ്ട അവസ്ഥയിലായി. മിന്നാലാക്രമണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും പോറലേല്‍ക്കാതെ 100 ശതമാനം വിജയം വരിച്ച് മടങ്ങിയെത്തി എന്നതുതന്നെയാണ് ഇന്ത്യന്‍ വ്യോമ സേനയിലെ ചുണക്കുട്ടന്മാരുടെ യശ്ശസ് ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്നത്. ജെയ്‌ഷെ തലവന്‍ മസൂദ് അസഹറിന്റെ അടുത്ത ബന്ധു ഉസ്താദ് ഖോറിയെന്ന യൂസഫ് അസഹറിന്റെ നേതൃത്വത്തിലുള്ള വന്‍ഭീകരപരിശീലനകേന്ദ്രമാണ് ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന തകര്‍ത്തതെറിഞ്ഞത്.
ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ കടന്നുവെന്ന് പാക് സൈനിക വക്താവ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. ആക്രമണം നടന്ന സ്ഥലങ്ങളുടെ അടക്കം ചിത്രങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. ഇതുതന്നെയാണ് ആക്രമണം സ്ഥിരീകരിക്കാന്‍ കാരണമായതും. ഇന്നലെ രാവിലെതന്നെ 9.46ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം വിദേശകാര്യമന്ത്രാലയ പോലും സ്ഥിരീകരിച്ചത്.
എന്നാല്‍ ആക്രമണത്തിന്റെ രീതിയനുസരിച്ച് ഇസ്രയേല്‍ നിര്‍മിത സ്‌പൈസ് ബോംബുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ് സ്‌പൈസ്. ഇന്ത്യ നാലു വര്‍ഷം മുന്‍പാണ് ഇതു സ്വന്തമാക്കിയത്.
'ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്' എന്നാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് തന്നെ. വിമാനത്തില്‍നിന്നു വര്‍ഷിച്ചു കഴിഞ്ഞാല്‍ അതു ലക്ഷ്യസ്ഥാനത്തെത്തുമോ എന്നാലോചിച്ചു തലപുകയ്‌ക്കേണ്ട ആവശ്യമേയില്ല. അത്രയേറെ കൃത്യതയോടെ ലക്ഷ്യസ്ഥാനം തകര്‍ത്തിരിക്കും സ്‌പൈസ് ബോംബ്. സ്മാര്‍ട്ട്, പ്രിസൈസ് ഇംപാക്ട് ആന്‍ഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് 'സ്‌പൈസ്'. പേരുപോലെത്തന്നെ സാറ്റലൈറ്റ് ഗൈഡന്‍സിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനത്തെ കൃത്യമായി 'ലോക്ക്' ചെയ്താണ് ബോംബ് വന്നുവീഴുക. ഈ ബോംബുകളുടെ മെയിന്റനന്‍സിനും കാര്യമായ ചെലവു വരില്ല.
https://www.facebook.com/Malayalivartha























