Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പാകിസ്ഥാന് ചുട്ട മറുപടി നല്‍കാന്‍ മിഗ്ഗും സുഖോയിയും അടുത്തുണ്ടായിട്ടും മിറാഷ് എത്തിച്ചത് ഗ്വാളിയോറില്‍ നിന്ന്; ടാങ്കര്‍ എത്തിയത് ആഗ്രയില്‍നിന്ന്!

27 FEBRUARY 2019 11:54 AM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്ന് 12 മിറാഷ്-2000 മള്‍ട്ടിറോള്‍ സ്ട്രൈക്ക് വിമാനങ്ങള്‍... ആകാശത്തു വച്ചു തന്നെ അവയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍നിന്ന് പറന്നുപൊങ്ങിയ ഒരു ടാങ്കര്‍ (റീഫ്യൂവലിങ്) വിമാനം... ശത്രുവിമാനങ്ങളൊന്നും ചക്രവാളത്തിലെങ്ങുമില്ലെന്ന് ഉറപ്പുവരുത്താന്‍ പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്ന് പുറപ്പെട്ട ഒരു മുന്നറിയിപ്പ് വിമാനം... ഇത്രയുമായിരുന്നു ഇന്ത്യന്‍ വ്യോമസേന വിന്യസിച്ച വ്യോമശക്തി. കൂടാതെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ നേരിടാന്‍ അതിര്‍ത്തിയിലെ എല്ലാ വ്യോമത്താവളങ്ങളിലും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും റഡാറുകളുടെയും കാവല്‍.

അതിര്‍ത്തിക്കടുത്തുള്ള കശ്മീരിലെ അവന്തിപ്പുരിലും പഞ്ചാബിലെ പഠാന്‍കോട്ടും അമൃത്‌സറിലും വ്യോമസേനയുടെ താവളങ്ങളുണ്ടായിട്ടും എന്തുകൊണ്ട് മധ്യഇന്ത്യയിലെ ഗ്വാളിയറില്‍ നിന്ന് മിറാഷ് വിമാനങ്ങള്‍ അയച്ചു? അതിന് കാരണമുണ്ട്. പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ തടയാനുള്ള മിഗ്-21 ബിസ് വിമാനങ്ങളും, ആകാശപ്പോരാട്ടമുണ്ടായാല്‍ ശത്രുവിമാനങ്ങളെയും അവരുടെ റഡാര്‍ സംവിധാനങ്ങളെയും തകര്‍ത്ത് ആകാശത്ത് മേല്‍ക്കൈ (എയര്‍ സുപ്പീരിയോരിറ്റി) സ്ഥാപിക്കാനുള്ള മിഗ്-29 ഇന്റര്‍സൈപ്റ്റര്‍ വിമാനങ്ങളുമാണ് അതിര്‍ത്തിക്കടുത്തുള്ള വ്യോമത്താവളങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. അവയിലെ ആയുധങ്ങള്‍ പ്രധാനമായും ആകാശപ്പോരാട്ടത്തിനുള്ള മിസൈലുകളും മറ്റുമാണ്. ഭൂമിയിലേക്കു പ്രഹരിക്കാനുള്ള ബോംബുകളല്ല.

ഏറ്റവും ആധുനിക വിമാനമായ വ്യോമസേനയുടെ സുഖോയ്-30 ഉപയോഗിക്കാത്തതിനും കാരണമുണ്ട്. മൂവായിരത്തിലധികം കിലോമീറ്റര്‍ ദൂരപരിധിയും വന്‍ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുമുള്ള സുഖോയ് വിമാനങ്ങളെ ഇത്തരം ചെറിയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാറില്ല. കൈത്തോക്ക് ഉപയോഗിക്കേണ്ടിടത്ത് പീരങ്കി പ്രയോഗിക്കുന്നതു പോലെയാവും അത്. ബോംബിങ്ങിനു മാത്രം ഉപയോഗിക്കുന്ന ജാഗ്വാര്‍ യുദ്ധവിമാനമാണ് മറ്റൊരു സാധ്യത.

എന്നാല്‍, നൂറുകണക്കിന് കിലോമീറ്റര്‍ ശത്രുവിന്റെ വ്യോമമേഖലയിലേക്കു തുരന്നു കയറി ആക്രമിക്കാന്‍ കഴിവുള്ള വിമാനമാണ് ജാഗ്വാര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് വെറും 70-80 കിലോമീറ്റര്‍ ഉള്ളിലുള്ള ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ ജാഗ്വാറിന്റെ ആവശ്യമില്ല. മാത്രവുമല്ല, ജാഗ്വാറിന് സ്വയരക്ഷാശേഷി കുറവാണ്. ശത്രു പിന്തുടരുകയാണെങ്കില്‍ ജാഗ്വാറിന് ഇത്തരം ദൗത്യങ്ങളില്‍ ഫൈറ്റര്‍ വിമാനങ്ങളുടെ എസ്‌കോര്‍ട്ട് വേണ്ടിവരും.

ഗ്വാളിയോറില്‍ നിന്ന് പ്രഹര വിമാനങ്ങള്‍ അയച്ചതിന് മറ്റൊരു കാരണവുമുണ്ട്. പ്രഹര ദൗത്യത്തിനു പോകുമ്പോള്‍ ശത്രുറഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ താഴ്ന്നുപറക്കണം. പറന്നു പൊങ്ങുമ്പോള്‍ ആദ്യം വിമാനങ്ങള്‍ ഉയരത്തിലേക്കു പോയ ശേഷമേ താഴേയ്ക്ക് വരികയുള്ളു. അതിര്‍ത്തിക്കടുത്തു നിന്ന് ഉയരത്തിലേക്കു പൊങ്ങിയാല്‍ ശത്രു റഡാറുകള്‍ കണ്ടുപിടിക്കും. അതിനാല്‍ ഗ്വാളിയറില്‍ നിന്ന് ഉയരത്തിലേക്കു പൊങ്ങി അതിര്‍ത്തി അടുക്കാറായപ്പോള്‍ താഴ്ന്നു പറന്നാവും മിറാഷ് വിമാനങ്ങള്‍ പാക്ക് വ്യോമമേഖലയിലേക്ക് കയറിയത്.

12 മിറാഷ് വിമാനങ്ങളും ഒരുമിച്ച് പറന്നുകയറി പ്രഹരിക്കുകയായിരുന്നില്ല എന്നാണറിയുന്നത്. രണ്ടും മൂന്നും വിമാനങ്ങളുടെ ചെറിയ സംഘങ്ങളായി പലദിശകളിലൂടെയാണ് അവ ലക്ഷ്യത്തിലേക്ക് കുതിച്ചത്. അതായത് ബാലാക്കോട്ടിന്റെ കിഴക്കുനിന്നും വടക്കുനിന്നും തെക്കുനിന്നുമൊക്കെയാണ് ഇന്ത്യന്‍ മിറാഷുകള്‍ എത്തിയത്. ഈ രീതിയിലുള്ള ആക്രമണത്തെ മള്‍ട്ടി–ഡയറക്ഷനല്‍ സാചുറേഷന്‍ സ്ട്രൈക്ക് എന്നാണ് സൈനിക ഭാഷയില്‍ പറയുന്നത്. 12 വിമാനങ്ങള്‍ ഹൂങ്കാര ശബ്ദത്തോടെ ഒരുമിച്ച് ഒരേ ദിശയില്‍ നിന്ന് പാക്ക് ആകാശത്തേക്ക് ഒരുമിച്ചു കയറിയിരുന്നെങ്കില്‍ പെട്ടെന്നു ശത്രുറഡാറുകള്‍ കണ്ടുപിടിക്കുമായിരുന്നു.

അതോടെ പ്രതിരോധിക്കാന്‍ അവര്‍ക്ക് എളുപ്പവുമാകുമായിരുന്നു. എല്ലാ പ്രതിരോധ നടപടികളും – മിസൈലുകള്‍ തൊടുക്കുന്നതും പ്രതിരോധവിമാനങ്ങളെ അയയ്ക്കുന്നതുമെല്ലാം ഒരു ദിശയിലേക്കു മതിയല്ലോ. പല ദിശയില്‍ നിന്ന് ആക്രമിച്ചതാണ് ശത്രുവിനെ കുഴക്കിയതെന്നാണ് വ്യോമസേനാ ആസ്ഥാനത്തെ അനുമാനം. പുല്‍വാമ ആക്രമണത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാന്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പാക്ക് അധിനിവേശ കശ്മീരിലായിരിക്കും ആക്രമണം എന്നാണ് അവര്‍ കരുതിയത് പക്ഷേ, പാക്കിസ്ഥാനില്‍ തന്നെ തിരിച്ചടിച്ചതിലൂടെ വേണ്ടിവന്നാല്‍ പോരാട്ടത്തിനു മടിയില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ നല്‍കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (10 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (18 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (47 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (56 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends