മസൂദേ നിനക്കും പോകാം ഒസാമയ്ക്ക് പിറകെ; കാശ്മീരിലെ കാന്‍സര്‍ മുറിച്ച് നീക്കാന്‍ സൈന്യം സദാ സജ്ജം; ഇന്ത്യന്‍ സൈന്യം രണ്ടും കല്‍പിച്ച് തന്നെ

കാശ്മീരിലെ കാന്‍സര്‍ മുറിച്ച് നീക്കാന്‍ സൈന്യം സദാ സജ്ജം. കാശ്മീരിലെ ഭീകരവാദികള്‍ വിഘടനവാദികള്‍ എല്ലാവരും കരുതിയിരിക്കണം. ഇന്ത്യന്‍ സൈന്യം രണ്ടും കല്‍പിച്ച് തന്നെ. കാരണം തീവ്രവാദികളും വിഘടനവാദികളും കണ്ടിട്ടും പഠിക്കുന്നില്ല.
കശ്മീര്‍ വിഘടനവാദി നേതാവ് മിര്‍വെയ്‌സ് ഉമര്‍ ഫറൂഖ് പാകിസ്ഥാനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഫറൂഖിന്റെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ഉപയോഗിച്ചിരുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ടെലിഫോണ്‍ ശൃംഖല മിര്‍വെയ്‌സ് ഉമറിന്റെ വസതിയില്‍ നിന്നും എന്‍ഐഎ പിടിച്ചെടുത്തു.
പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ പാകിസ്ഥാനെതിരായ സൈനിക നീക്കത്തിന് പിന്നാലെയാണ് എന്‍ഐഎ കശ്മീരിലെ വിഘടനവാദികളുടെ വസതികളില്‍ റെയ്ഡ് നടത്തിയത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകള്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.
ഫറൂഖിന്റെ വിടിന് പുറമെ ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ മകനായ നയിം ഗിലാനി, ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക്, അഷ്‌റഫ് സെഹ്‌റായ്, സാഫര്‍ ഭട്ട് തുടങ്ങിയവരുടെ വീടുകളും എന്‍ഐഎ റെയ്ഡ് ചെയ്തു. ഏതായാലും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തീവ്രവാദി ഒസാമ ബിന്‍ലാദന് നല്‍കിയതില്‍ കുറഞ്ഞതൊന്നും മസൂദിനുമില്ല എന്ന് ഉറപ്പിച്ചു കഴിഞ്ഞു. അന്ന് അമേരിക്കന്‍ കമാന്‍ഡോകള്‍. ഇന്ന് ഇന്ത്യയുടെ കരുത്തുറ്റ സൈന്യം.
പാക്കിസ്ഥാന്റെ യൂണിഫോമിടാത്ത് സൈന്യമായി ഇനി സുഖിക്കാമെന്ന് തീവ്രവാദികളെ നിങ്ങള്‍ കരുതണ്ട. ഏതായാലും നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ജമ്മുകാശ്മീരിലെ അമ്പതോളം സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. പാക് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മു, രജൗറി, പൂഞ്ച് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് പാക് സൈന്യം ആക്രമണം നടത്തുന്നത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായതോടെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ പൂര്‍ണ്ണമ്മായും തകര്‍ന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ 11 പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ തിരിച്ചടിയില്‍ പതറിയ പാകിസ്ഥാന്‍ ഒടുവില്‍ പിടിച്ചു നില്‍ക്കാനാകാതെ പിന്‍വാങ്ങുകയായിരുന്നു. നിയന്ത്രണരേഖ കടന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ അടി പതറിയ പാകിസ്ഥാന്‍ നിരന്തരം അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണങ്ങളില്‍ നിലതെറ്റി പിന്മാറുകയാണ്. മാത്രമല്ല ഭീകരര്‍ വാലും ചുരുട്ടി പേടിച്ചിരിക്കുന്നു. ഇനി എന്ത് എന്നറിയാന്‍.
https://www.facebook.com/Malayalivartha























