ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കുപ്‌വാരയിലെ ഹന്‍ദ്‌വാരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു സുരക്ഷ ഉദ്യോഗസ്ഥന് വെടിവയ്പില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് സൈന്യത്തിന്റെ നടപടി ആരംഭിച്ചത്.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞു. ഇതിനിടെ തീവ്രവാദികള്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. കൂടുതല്‍ സൈനികരെ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
"
https://www.facebook.com/Malayalivartha























