Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

വാഗയില്‍ വിരിയുന്ന വസന്തം; അഭിനന്ദ് വര്‍ത്തമാന്‍, ആ പേര് ഒരു ഇന്ത്യാക്കാരനും ഇനി ഒരിക്കലും മറക്കില്ല; നിങ്ങള്‍ വീണ്ടും പിറന്ന മണ്ണില്‍ എത്തുമ്പോള്‍ ഞങ്ങള്‍ തലഉയര്‍ത്തിപിടിച്ചു തരുന്നു ഒരു ബിഗ് സല്യൂട്ട്; അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചു

01 MARCH 2019 04:39 PM IST
മലയാളി വാര്‍ത്ത


വിങ് കമാണ്ടർ അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചു. അഭിനന്ദ് വര്‍ത്തമാന്‍, ആ പേര് ഒരു ഇന്ത്യാക്കാരനും ഇനി ഒരിക്കലും മറക്കില്ല. ഭാരത് മാതാക്കീ ജയ് വിളിച്ച് അവസാന നിമിഷം വരെ ചെറുത്തുനിന്നു. ആക്രമിക്കാന്‍ വന്നവര്‍ക്ക് നേരെ കൈതോക്കുകൊണ്ട് വെടിയുതിര്‍ത്തു. രേഖകള്‍ മുഴവന്‍ വെള്ളത്തില്‍ ഒഴുക്കിയും വിഴുങ്ങിയും ഇല്ലാതാക്കി. അഭിനന്ദ് വര്‍ത്തമാന്‍ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം. മറക്കില്ല ഞങ്ങള്‍ നിങ്ങള്‍ വീണ്ടും പിറന്ന മണ്ണില്‍ എത്തുമ്പോള്‍ ഞങ്ങള്‍ തലഉയര്‍ത്തിപിടിച്ചു തരുന്നു ഒരു ബിഗ് സല്യൂട്ട്.

മുന്‍ എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്റെ മകനായ അഭിനന്ദന്റെ ധീരത രാജ്യം മാത്രമല്ല ലോകവും ഉരുവിട്ടുകൊണ്ടിരിക്കുകയാണ്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോര്‍ എയര്‍ ബേസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയിരുന്നു മാര്‍ഷല്‍ എസ് വര്‍ത്തമാന്‍. മിറാഷ് വിമാനങ്ങളുടെ സ്‌കോഡ്രണ്‍ ലീഡര്‍ ആയിരുന്നു അദ്ദേഹം. പാര്‍ലമെന്റ് ആക്രമണ സമയത്ത് വെസ്‌റ്റേണ്‍ എയര്‍ ബേസിന്റെ ചുമതല ആയിരുന്നു എസ് വര്‍ത്തമാനുണ്ടായിരുന്നത്. ആ അച്ഛന്‍ വര്‍ത്തമാന്റെ പാത പിന്തുടര്‍ന്ന് വ്യോമ സേനയിലെത്തിയ അഭിനന്ദ് രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാണ്. 2004 ആണ് അഭിനന്ദ് കമ്മീഷന്‍ഡ് ഓഫീസറാകുന്നത്. സഹോദരനും വ്യോമസേനയിലാണ് സേവനം അനുഷ്ഠിക്കുന്നത്. പരിചയസമ്പന്നനായ പൈലറ്റായതുകൊണ്ടാണ് മിഗ് 21 തകര്‍ന്നിട്ടും അഭിനന്ദിന് രക്ഷപ്പെടാനായത്. ഇന്ത്യയുടെ ധീര പുത്രന്‍ അഭിനന്ദ് വര്‍ത്തമാന്‍ തലയുര്‍ത്തി അഭിമാനത്തോടെ ഇന്ത്യയ്ക്ക് വേണ്ടി സധൈര്യം തോക്കിന്‍ മുനയിലും നിലകൊണ്ടമ്പോള്‍ ഒരോ ഭാരതീയനും അത് ആവേശമായി. ഈ വീര സൈനീകനെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. ഇന്ത്യന്‍ സൈനീകന്റെ ധീരതയെ കുറിച്ച് പാക് മാധ്യമങ്ങള്‍വരെ വിശദമായി എഴുതുന്നു. പാക്കിസ്ഥാനില്‍ നിന്ന്, പ്രത്യേകിച്ചും മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകള്‍ വരെ അഭിനന്ദിനായി സംസാരിച്ചു. അത്രയ്ക്കും ധൈര്യത്തോടെയാണ് എല്ലാ പീഡനങ്ങളും ചോദ്യം ചെയ്യലും ഈ യുവ സൈനീകന്‍ നേരിട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ചോദ്യങ്ങളോരോന്നിനോടും പതറാതെ, സ്വസ്ഥമായും ശാന്തമായുമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ മറുപടി നല്‍കിയതും. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പാക്കിസ്ഥാന്‍ സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താനാവില്ല എന്ന് പാക്കിസ്ഥാന്‍ കസ്റ്റഡിയിലിരുന്ന് കൊണ്ട് സധൈര്യം പറഞ്ഞ അഭിനന്ദന്‍ ഇന്ത്യന്‍ സൈന്യത്തിനും ആവേശമായിരുന്നു. അഭിനന്ദന്‍ വര്‍ത്തമന്റെ നിരവധി വീഡിയോകളാണ് പാക്കിസ്ഥാനിലെ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതില്ലെല്ലാം നിഴലിച്ചതും അഭിനന്ദന്റെ ധീരതയായിരുന്നു. ഇന്ത്യയില്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുമ്പോള്‍ ഞാനത് നിങ്ങളോട് പറയേണ്ടതുണ്ടോ? തെക്കേയിന്ത്യയാണ് സ്വദേശമെന്നായിരുന്നു ധീര സൈനികന്റെ മറുപടി. കുടിക്കാന്‍ നല്‍കിയ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ടീ ഈസ് ഫന്റാസ്റ്റിക് എന്ന് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. എന്ത് വിമാനമാണ് പറത്തിയതെന്നും എങ്ങനെയാണ് പാകിസ്ഥാനിലേക്ക് എത്തിയതെന്നുമുള്ള ചോദ്യത്തിന് എനിക്കത് നിങ്ങളോട് പറയാന്‍ കഴിയില്ല, വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിങ്ങള്‍ കണ്ടെടുത്തിട്ടുണ്ടാവുമല്ലോ എന്നായിരുന്നു സൗമ്യമായി അഭിനന്ദന്‍ മറുപടി നല്‍കിയത്. കല്ലെറിയലും ഭീഷണിയും തോക്ക് ചൂട്ടലുമൊന്നും കെടുത്താത്ത നിങ്ങളുടെ മനോവീര്യമുണ്ടല്ലോ സര്‍ അതിന് രാജ്യത്തിന്റെ 100 കോടി പ്രണാമം. ഒരേ സമയം ധീരതയും നയതന്ത്രവും സൗമ്യതയും നിഴലിക്കുന്ന അഭിനന്ദ് വാര്‍ത്തമാന്‍, ബിഗ് സല്യൂട്ട് സര്‍, ഭാരത് മാതാ കീ ജയ്.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends