Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

വ്യോമമാര്‍ഗ്ഗമല്ല വാഗാ വഴി കൈമാറ്റം; അഭിനന്ദനെ കൈമാറ്റം വൈകിപ്പിച്ച് പാകിസ്ഥാന്‍; വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി; മലക്കം മറിച്ചില്‍ നിര്‍ത്തികൂടെ

01 MARCH 2019 03:22 PM IST
മലയാളി വാര്‍ത്ത

വ്യോമമാര്‍ഗ്ഗമല്ല വാഗാ വഴി കൈമാറ്റം. പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി. വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ തിരികെ അയക്കും എന്ന നിലപാടിലാണ് പാകിസ്ഥാന്‍. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദേശം പാകിസ്ഥാന്‍ തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാകിസ്ഥാന്‍.

അതേസമയം വെള്ളിയാഴ്ച്ച ഉച്ചയോടെ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് നേരത്തെ പാകിസ്ഥാന്‍ അറിയിച്ചതെങ്കിലും കൈമാറ്റം വൈകിപ്പിക്കുകയാണ് പാകിസ്ഥാന്‍ എന്നാണ് ഒടുവില്‍ വരുന്ന വിവരം. വൈകുന്നേരം നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങിനിടയില്‍ അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് അറിയുന്നത്. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാപനതിക്കാവും അഭിനന്ദനെ കൈമാറുക.

വാഗയില്‍ വച്ച് ഗ്രൂപ്പ് കമാന്‍ഡര്‍ ജെഡികുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘം അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ കുടുംബവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗും അടക്കമുള്ളവര്‍ വാഗാ അതിര്‍ത്തിയിലെത്തും. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ തന്നെ അഭിനന്ദനെ ദില്ലിയില്ലേക്ക് കൊണ്ടും പോകും എന്നാണ് വിവരം. മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.

വാഗാ അതിര്‍ത്തിയില്‍ വൈകിട്ട് നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങിനായി സാധാരണ വന്‍ജനക്കൂട്ടമാണ് എത്താറുള്ളത്. എന്നാല്‍ അഭിനന്ദന്റെ മടങ്ങിവരവ് പ്രമാണിച്ച് രാവിലെ മുതല്‍ തന്നെ അവിടെ ആളുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം നൂറുകണക്കിന് ദേശീയഅന്താരാഷ്ട്ര മാധ്യമങ്ങളും വാഗായില്‍ ഇപ്പോള്‍ ഉണ്ട്. അതിര്‍ത്തി കടന്നെത്തുന്ന അഭിനന്ദനെ നേരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് കിട്ടിയ നിര്‍ദേശം എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends