Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ ഒന്നര മിനിട്ടത്തെ ഡോഗ് ഫൈറ്റുകൊണ്ടാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയത്

01 MARCH 2019 08:27 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിനമാനത്തെ ഒന്നര മിനിട്ടത്തെ ഡോഗ് ഫൈറ്റുകൊണ്ടാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മിസൈലിട്ടാണ് ശത്രുവിന്റെ വിമാനം നിലംപരിശാക്കിയത്. അതോടെ മറ്റ് പാക് വിമാനങ്ങളെല്ലാം മാളത്തിലൊളിച്ചു. ആകാശത്ത് രണ്ട് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ നടത്തുന്ന ആക്രമണമാണ് ഡോഗ്‌ഫൈറ്റ്. പാക്കിസ്ഥാന്റെ എഫ്16 പോര്‍വിമാനങ്ങളെ തറപറ്റിക്കാന്‍ മിഗ21 താഴ്ന്നും പൊങ്ങിയും പറന്നു. എഫ് 16 9000 അടി ഉയരത്തില്‍ പറന്നപ്പോള്‍ 15000 അടി ഉയരത്തില്‍ ഇന്ത്യയുടെ മിഗ്21 പറത്തിയാണ് അഭിനന്ദന്‍ അതിനെ ലോക്ക് ചെയ്തിട്ടു. പാക്ക് പോര്‍വിമാനത്തിന്റെ എല്ലാ നീക്കങ്ങളും മുന്‍കൂട്ടിക്കാണാനാണ് മിഗ് 21 മുകളില്‍ സ്ഥാനമുറപ്പിച്ചത്. അതോടെ എഫ്-16 നെ ആക്രമിക്കാന്‍ മിഗ്- 21 ഡൈവിങ് ആരംഭിച്ചു. അപകടം തിരിച്ചറിഞ്ഞ പാക് പോര്‍വിമാനം 26000 അടിയിലേക്ക് പറന്നു.

ഇന്ത്യ ആക്രമണം ശക്തമാക്കിയതോടെ എഫ്16മായി രക്ഷപ്പെടാന്‍ പാക്കിസ്ഥാന്‍ നടത്തി. എന്നാല്‍ ഇന്ത്യ അവയെ പിന്തുടര്‍ന്നു. അതിനിടെ രണ്ട് പാക് പോര്‍ വിമാനങ്ങളുടെ ഇടയില്‍ മിഗ്-21 പെട്ടുപോയി. എന്നാലും മിസൈല്‍ വിക്ഷേപിക്കാന്‍ മിഗ് 21ന് കഴിഞ്ഞു. അതോടെ ഒരു എഫ്-16 തകര്‍ന്നു വീണു. നിമിഷങ്ങള്‍ക്കകം പാക്ക് പോര്‍വിമാനങ്ങള്‍ തിരികെ പറന്നു. 90 സെക്കന്‍ഡ് ആക്രമണത്തില്‍ ഇന്ത്യയുടെ പോര്‍വിമാനത്തെ അമേരിക്കന്‍ നിര്‍മിത അംറാം മിസൈല്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമിച്ചത്. എന്നാല്‍ അമേരിക്കന്‍ നിര്‍മിത എഫ് 16 പോര്‍ വിമാനത്തെ റഷ്യയില്‍ നിന്നു വാങ്ങിയ ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈലായ ആര്‍ 73 ഉപയോഗിച്ച് തകര്‍ത്താണ് ഇന്ത്യ പകരംവീട്ടിയത്. അത് പാക്കിസ്ഥാന് മാത്രമല്ല അമേരിക്കയ്ക്കും കിട്ടിയ തിരിച്ചടിയാണ്.

പാക്കിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയ എഫ് 16 പോര്‍വിമാനത്തെ ഇന്ത്യ റഷ്യയില്‍ നിര്‍മിച്ച മിഗ് 21 പോര്‍ വിമാനം തകര്‍ത്തിട്ടത് ലോകശ്രദ്ധനേടി. ഇന്ത്യയുടെ മിഗ് 21 ബൈസന്‍ വിമാനങ്ങള്‍ പഴയവയാണെന്ന പലരുടെയും ആക്ഷേപത്തിനും വലിയ തിരിച്ചടിയായി. 1960 മോഡല്‍ വിമാനവുമായി പോര്‍മുഖത്തിറങ്ങി ആധുനിക വിമാനമായ എഫ് -16നെ (1980) തൂത്തറിഞ്ഞു. അത് അമേരിക്കയ്ക്ക് വലിയ നാണക്കേടായി. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര, ആയുധ ഇടപാടുകള്‍ വീണ്ടും ശക്തമാക്കാനും ഇത് സഹായിക്കും. ഇന്ത്യയുമായുള്ള നയതന്ത്രം ശക്തമാക്കുമെന്ന് ഇന്നലെ റഷ്യന്‍ പ്രസിഡന്റ് ്‌വ്‌ലാഡിമര്‍ പുട്ടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയും ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു.

പാക്കിസ്ഥാന്‍ സമാധാനത്തിന്റെ സൂചന നല്‍കിയെങ്കിലും ഏത് സമയവും ഇന്ത്യ ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള വ്യോമത്താവളങ്ങളില്‍ സുഖോയ്, മിറാഷ് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച വായൂസേനകളില്‍ ഒന്നാണ് ഇന്ത്യയുടേത്. അത്യാധുനിക പോര്‍വിമാനങ്ങളും റഡാര്‍ സംവിധാനങ്ങളും പുതിയ ടെക്‌നോളജികളുമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ബുധനാഴ്ച രാവിലെ പാക്കിസ്ഥാന്റെ 12 പോര്‍വിമാനങ്ങള്‍ ബോര്‍ഡര്‍ കടന്ന് വരുന്നതായി എയര്‍ബോണ്‍ വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം മുന്നറിയിപ്പു നല്‍കിയിരുന്നു. അതോടെ സമീപത്തെ വ്യോമത്താവളങ്ങളില്‍ നിലയുറപ്പിച്ച പോര്‍വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തു. ആദ്യം ടേക്ക് ഓഫ് ചെയ്തത് മിഗ്-21 ആയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends