Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

01 MARCH 2019 06:18 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ആധാര്‍ ഭേദഗതി ബില്‍ ജനുവരി നാലിന് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. സ്വകാര്യ കമ്ബനികള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്.

തിരിച്ചറിയല്‍ ആവശ്യത്തിനായി സ്വകാര്യ കമ്ബനികള്‍ ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ശേഖരിക്കാന്‍ പാടില്ലെന്നും ശേഖരിച്ച വിവരങ്ങള്‍ സെര്‍വറില്‍ നിന്നുള്‍പ്പെടെ നീക്കണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതോടെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സിം കാര്‍ഡ് വാങ്ങുന്നതിനും ആധാര്‍ തിരിച്ചറിയല്‍ രേഖയായി ശേഖരിക്കുന്ന നില ഇല്ലാതായി. എന്നാല്‍ തിരിച്ചറിയലിനായി സ്വമേധയാ ആധാര്‍ നല്‍കുന്നവരില്‍ നിന്ന് സ്വീകരിക്കാമെന്നാണ് ഭേദഗതി ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഇതോടെ ചുരുങ്ങിയത് ഓര്‍ഡിനന്‍സ് കാലാവധിയായ അടുത്ത ആറ് മാസത്തേക്കെങ്കിലും സ്വകാര്യ കമ്ബനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനാവും.

അതേസമയം, ആധാര്‍ വിവരങ്ങളില്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ എടുത്ത ഒരു കുട്ടിക്ക് 18 വയസ് ആകുന്ന മുറക്ക് സ്വന്തം തീരുമാനപ്രകാരം ബയോമെട്രിക് ഐഡി പരിപാടിയില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയുന്ന വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യത സൂക്ഷിക്കാന്‍ 12 അക്ക യഥാര്‍ഥ ആധാര്‍ നമ്ബറിന് പകരം മറ്റൊരു നമ്ബര്‍ സൂക്ഷിക്കാന്‍ ഭേഗദതി അനുവദിക്കുന്നു. ഇതേസമയം സ്വകാര്യത ലംഘനം, ബയോ മെട്രിക് വിവരങ്ങളുടെ ദുരുപയോഗം തുടങ്ങിയവക്ക് കനത്ത പിഴയും ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends