ഇന്ത്യന്‍ ഭീഷണികളെ ഭയമില്ലെന്ന് ജയ്ഷ്; ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്; ബാലാക്കോട്ടിലെ ജയ്ഷ് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു ശേഷവും ആശയ പ്രചാരണം തുടര്‍ന്ന് ഭീകരസംഘടന

ഇന്ത്യയെ വെല്ലുവിളിച്ച് വീണ്ടും ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ബാലാക്കോട്ടിലെ ജയ്ഷ് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു ശേഷവും ആശയ പ്രചാരണം തുടര്‍ന്നു ഭീകരസംഘടന. പാക്കിസ്ഥാന്‍ നടപടി വാഗ്ദാനം ചെയ്ത സാഹചര്യത്തിലും ജയ്ഷ് ഇന്ത്യയ്‌ക്കെതിരായ വിദ്വേഷ പ്രചാരണം തുടരുകയാണെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്‌ഷെ മുഹമ്മദിന്റെ വാരികയായ അല്‍ ക്വലാം ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്.
അദി എന്ന പേരില്‍ എഴുതിയ 250ല്‍ അധികം ലേഖനങ്ങളാണ് ഇവയില്‍ ഉള്ളത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിന്റെ തൂലികാ നാമമാണ് അദി എന്നത്. ഫെബ്രുവരി 27നു പുറത്തിറങ്ങിയ എഡിഷനിലും മസൂദ് അസ്ഹറിന്റെ സന്ദേശങ്ങളുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഇന്ത്യയുടെ ഭീഷണികള്‍ ഞങ്ങളെ ഭയപ്പെടുത്തുമോയെന്നു അവര്‍ക്കു ഊഹിക്കാനാകില്ല, പക്ഷേ തീര്‍ച്ചയായും ഭയപ്പെടുത്താന്‍ സാധിക്കില്ല വ്യോമസേന ആക്രമണത്തെ സൂചിപ്പിച്ച് ജയ്ഷ് തലവന്‍ വ്യക്തമാക്കി.റാവല്‍പിണ്ടിയില്‍നിന്നുള്ള വിലാസം വച്ചാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. നിലവിലും വെബ്‌സൈറ്റ് ലഭ്യമാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വ്യോമാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങിയെന്ന പാക്ക് വാദത്തെ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തല്‍. പാക്ക് മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാന്റെ ശത്രുക്കളാണെന്നായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തെളിവു നല്‍കിയാല്‍ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറാണ്. ഭീകര നീക്കങ്ങള്‍ പാക്കിസ്ഥാന്റെ താല്‍പര്യത്തിനു വിരുദ്ധമാണെന്നു പറഞ്ഞ ഇമ്രാന്‍ ഇന്ത്യയെ വിഷയം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.ഒരു മാധ്യമത്തിലൂടെ ഇതാദ്യമായല്ല മസൂദ് അസ്ഹര്‍ ഇന്ത്യയെ വിമര്‍ശിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം എങ്ങനെയാണ് നടത്തിയതെന്ന കാര്യവും മസൂദ് അസ്ഹര്‍ വാരികയിലൂടെ എഴുതിയിരുന്നു. മസൂദ് അസ്ഹറിന്റെ സഹോദരനായ ജയ്ഷ് കമാന്‍ഡര്‍ അബ്ദുല്‍ റൗഫ് അസ്ഗറിന്റെ സന്ദേശങ്ങളും അല്‍ ക്വലാമില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
2002ലാണ് പാക്കിസ്ഥാനില്‍ ജയ്‌ഷെ മുഹമ്മദിനെ നിരോധിച്ചത്. പക്ഷേ പാക്ക് മണ്ണില്‍ വന്‍തോതില്‍ ജയ്ഷ് ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വിവരം.അതേസമയം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ എഫ്16 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചുവെന്നതിനു തെളിവായി ഇന്ത്യ ഹാജരാക്കിയ മിസൈല്‍ തായ്‌വാന്റെതാണെന്ന പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി തായ് വ്യോമസേനയും രംഗത്തെത്തി എന്നാല്‍ ഇന്ത്യക്കെതിരെ എഫ് 16 ഉപയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാക്കിസ്ഥാന്‍. പോരാട്ടങ്ങള്‍ക്കായി പാക്കിസ്ഥാനു നല്‍കിയ എഫ്16 വിമാനങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചതു സംബന്ധിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് മിസൈല്‍ തായ്‌വാന്റെതാണെന്ന തരത്തില്‍ പാക്ക് മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത്അതേസമയം തെളിവായി ഇന്ത്യ ഹാജരാക്കിയ ആംറാം മിസൈല്‍ പാക്കിസ്ഥാന്റെ എഫ്16 യുദ്ധവിമാനങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുമായി ഉണ്ടാക്കിയ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നു തെളിഞ്ഞാല്‍ തുടര്‍ന്നുള്ള ഇടപാടുകളില്‍ അത് ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും
https://www.facebook.com/Malayalivartha





















