ലാദനെ രക്ഷിച്ച അതേ നുണ മസൂദിനെ മറയ്ക്കാനും ഉപയോഗിച്ച് പാകിസ്ഥാന്‍; ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ പയറ്റുന്നത് അല്‍ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ പുറത്തെടുത്ത അതേ തന്ത്രം

ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ പയറ്റുന്നത് അല്‍ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ പുറത്തെടുത്ത അതേ തന്ത്രമാണ്. 2002ല്‍ ബിന്‍ ലാദന്‍ മരിച്ചെന്നായിരുന്നു അന്നത്തെ പാക്ക് പ്രസിഡന്റ് പര്‍വേശ് മുഷറഫിന്റെ വാദം. എന്നാല്‍ യുഎസ് കമാന്‍ഡോകള്‍ 2011 ല്‍ പാക്കിസ്ഥാനില്‍വച്ചു തന്നെ ബിന്‍ ലാദനെ വധിക്കുകയായിരുന്നു. ഒമ്പതു വര്‍ഷത്തോളം ബിന്‍ ലാദനെ ഒളിപ്പിച്ചു പിടിച്ച അതേ കള്ളങ്ങള്‍ കൊണ്ടു തന്നെ മസൂദിനും മറയൊരുക്കുകയാണ് പാക്കിസ്ഥാന്‍.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മസൂദ് അസഹ്‌റിനെതിരേ കടുത്ത നടപടിക്കു രാജ്യാന്തര സമ്മര്‍ദം ഉയര്‍ന്ന സാഹചര്യത്തില്‍ പഴയ തന്ത്രം തന്നെ പയറ്റാനുള്ള നീക്കമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗുരുതര വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഉള്ള മസൂദ് വീടിനു പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത തരത്തില്‍ ക്ഷീണിതനാണെന്ന വാദവുമായി പാക്ക് വിദേശകാര്യമന്ത്രി തന്നെ രംഗത്തെത്തി. തുടര്‍ന്ന് മസൂദ് മരിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നു.
എന്നാല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിരുന്നില്ല. പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മര്‍ദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണു കൊടുംഭീകരന്‍ മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹങ്ങള്‍ പാകിസ്ഥാന്‍ പ്രചരിച്ചത്. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ മസൂദ് അസ്ഹറിനു പരുക്കേറ്റതായും വിവരമുണ്ടായിരുന്നു. അസുഖം ഗുരുതരമായതിനാല്‍ മസൂദ് അസ്ഹറിന് വീടിനു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നായിരുന്നു പാക്ക് വിദേശ കാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവന. ഇതിനു പിന്നാലെയായിരുന്നു മസൂദ് അസ്ഹറിന്റെ മരണവാര്‍ത്തകള്‍ പ്രചരിച്ചത്.വൃക്കരോഗ ബാധിതനായിരുന്ന അല്‍ ഖായിദയുടെ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദന്‍ മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു 2002ല്‍ പര്‍വേശ് മുഷറഫ് ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ലാദന്‍ രണ്ട് ഡയാലിസിസ് യന്ത്രങ്ങള്‍ കൈവശം വച്ചിരുന്നു. അതില്‍ ഒന്ന് സ്വന്തം ഉപയോഗത്തിനു വേണ്ടി മാത്രമായിരുന്നു. അഫ്ഗാനിസ്ഥാനില്‍നിന്ന് അദ്ദേഹത്തിന് ചികില്‍സ കിട്ടുന്നുണ്ടോയെന്ന് അറിയില്ല. ടെലിവിഷനില്‍ വന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണു കാണിക്കുന്നത്. ബിന്‍ ലാദന്‍ മരിച്ചുവെന്ന കാര്യത്തിനാണ് ആദ്യ പരിഗണന നല്‍കുന്നത്. അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ എവിടെയെങ്കിലും ജീവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട് മുഷറഫ് 2002ല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അതേ പാക്കിസ്ഥാനില്‍വച്ച് യുഎസ് കമാന്‍ഡോകള്‍ ബിന്‍ ലാദനെ വധിക്കുകയായിരുന്നു. ഇന്ത്യന്‍ വ്യോമാക്രമണത്തിനു പിന്നാലെ മസൂദ് അസ്ഹര്‍ മരിച്ചെന്ന വാര്‍ത്തകളിലൂടെ പാക്കിസ്ഥാന്‍ സമാനമായ തന്ത്രമാണു പയറ്റുന്നതെന്നാണ് ആരോപണങ്ങള്‍.2011 മേയ് രണ്ട് ലാദനെ യുഎസ് വധിച്ച ദിനം ഏറെ നിര്‍ണ്ണായകമായ ദിവസംപാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ അബട്ടാബാദില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു ലാദനെ വധിച്ച ഓപ്പറേഷന്‍. പേര് 'ഓപ്പറേഷന്‍ ജെറോനിമോ'. യുഎസ് സൈന്യത്തിന്റെ കര, നാവിക, വ്യോമ സംയുക്ത കമാന്‍ഡോ വിഭാഗമായ സീല്‍സ് നാലു ഹെലികോപ്ടറുകളില്‍ പറന്നുയര്‍ന്നത് അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ നിന്ന്.അബട്ടാബാദിലെത്തിയ കമാന്‍ഡോകള്‍, ലാദന്‍ ഒളിവില്‍ കഴിഞ്ഞ കോട്ടയ്ക്കു തുല്യമായ വസതി വളഞ്ഞു. തുടര്‍ന്നു കെട്ടിടവളപ്പിലേക്ക് ഇരച്ചുകയറി. മൂന്നാം നിലയില്‍ സാക്ഷാല്‍ ഉസാമ ബിന്‍ ലാദനെ കണ്ടു. ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചു. പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ്ഹൗസിലെ 'സിറ്റ്വേഷന്‍ റൂമി'ലിരുന്ന് ഈ ഓപ്പറേഷന്‍ തല്‍സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















