പാക്കിസ്ഥാന്‍ അടിച്ചാല്‍ വീണ്ടും തിരിച്ചടിക്കാന്‍ മോദി കോപ്പുകൂട്ടുന്നു; ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യ

ഇന്ത്യ ഓരോ ചുവടും കരുതി തന്നെയാണ്. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരിച്ചടിക്കാന്‍ തയ്യാറാവുകയാണ് ഇന്ത്യ. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ അന്തര്‍വാഹിനിയെ തടഞ്ഞെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ വരുന്നത് പോലും ചില സൂചനകളാണ്. സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ അന്തര്‍വാഹിനിയെ തടഞ്ഞെന്ന് പാക് നാവികസേനയുടെ അവകാശവാദം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. സമുദ്രാതിര്‍ത്തി ലംഘിക്കാനെത്തിയ ഇന്ത്യന്‍ അന്തര്‍വാഹിനിയെ മടക്കിയയ്ക്കുകയാണ് ചെയ്തതെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. പാകിസ്ഥാന്‍ സമാധാനമാണ് ലക്ഷ്യമിടുന്നതെന്ന് അവിടുത്തെ നാവികസേന വക്താവ് പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ നീക്കം അതിനെതിരായിരുന്നു. ഈ സംഭവത്തില്‍നിന്ന് സമാധാനം നിലനിര്‍ത്തേണ്ടതിനെക്കുറിച്ചാണ് ഇന്ത്യ പഠിക്കേണ്ടതെന്നും പാക് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ അന്തര്‍വാഹിനി സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. 2016 നവംബറിലും ഇന്ത്യന്‍ അന്തര്‍വാഹിനി പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പും മോദിയും തന്നെയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഫെബ്രുവരി 14ന് സിര്‍ആപിഎഫ് ജവന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ ചാവേര്‍ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യപാക് ബന്ധം വഷളായത്. ഇതിന് മറുപടിയായി ഫെബ്രുവരി 26ന് ബാലകോട്ടിലെ ജെയ്ഷ്ഇമൊഹമ്മദ് പരിശീലന കേന്ദ്രത്തില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. ഇതിന്റെ പിറ്റേദിവസം ഇന്ത്യയുടെ മിഗ്21 വിമാനം പാകിസ്ഥാന്‍ വെടിവെച്ചിടുകയും പൈലറ്റായിരുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദനെ പിടികൂടി തടവിലാക്കുകയും ചെയ്തു. മാര്‍ച്ച് ഒന്നിന് രാത്രി 9.15ഓടെ അഭിനന്ദനെ മോചിപ്പിച്ച് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു. പക്ഷെ കാര്യങ്ങള്‍ ഒടുങ്ങുന്നില്ല. പാക്കിസ്ഥാന്‍ പലതും കണ്ട മട്ടാണ്. എന്നാല്‍ ഇന്ത്യ അതിനപ്പുറം സജജമാണ്.
https://www.facebook.com/Malayalivartha





















