നിരോധിക്കാന്‍ ഉദേശമില്ലങ്കില്‍ വാങ്ങികെട്ടാന്‍ തയ്യാറായിക്കോ പാകിസ്ഥാനെ; അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജമാഅത്ത് ഉദ്‌വ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചെന്ന വാദം തട്ടിപ്പ്

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജമാഅത്ത് ഉദ്‌വ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചെന്ന വാദം തട്ടിപ്പാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം പുറത്തു വിട്ട പട്ടികയില്‍ ലക്ഷ്‌കര്‍ ഇ തോയിബയുടെ രണ്ട് ഉപസംഘടനകള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് പറയുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തു വരുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ജമാഅത്ത് ഉദ്‌വ, ഫലായി ഇന്‍സാനിയത് എന്നീ ഭീകര സംഘടനകളെ നിരോധിച്ചതായി പാകിസ്ഥാന്‍ അറിയിച്ചത്. ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പരിഷ്‌കരിച്ച പട്ടികയില്‍ നിരോധിക്കുമെന്ന് പറഞ്ഞ ജമാഅത്ത് ഉദ്‌വയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.പട്ടികയുടെ ഒന്നാം ഷെഡ്യൂളിലാണ് നിരോധിത സംഘടനകളെ ഉള്‍പ്പെടുത്തേണ്ടത്.
എന്നാല്‍ നിരോധിച്ചെന്നു പറയുന്ന സംഘടനകളെ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു വഴി സ്വതന്ത്രമായി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. സ്വത്ത് മരവിപ്പിക്കല്‍, ആഗോള യാത്ര നിയന്ത്രണം തുടങ്ങി ഒരു നടപടികളും രണ്ടാം ഷെഡ്യൂളിലെ സംഘടനകള്‍ക്ക് നേരിടേണ്ടി വരില്ല. ശക്തമായ നടപടി നേരിടേണ്ടി വരുന്ന ഒന്നാം ഷെഡ്യൂളില്‍ ലക്ഷ്‌കര്‍ഇ തോയിബയുടെ രണ്ട് ഉപസംഘടനകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര സമ്മര്‍ദങ്ങളുടെ ഭാഗമായി ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന പാകിസ്ഥാന്റെ വാദങ്ങളാണ് ഇതിലൂടെ പൊളിയുന്നത്. രാജ്യത്തേയ്ക്ക് കടല്‍ മാര്‍ഗം ഭീകരര്‍ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. അതേസമയം കടല്‍ മാര്‍ഗം ഇന്ത്യയെ ആക്രമിക്കുന്നതിനായി ഭീകരരെ അയല്‍ രാജ്യത്ത് പരിശീലിപ്പിക്കുന്നെന്ന് നാവികസേനാ മേധാവി സുനില്‍ ലാംബ പറഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നത്.2530 ദിവസം വരെ കടലില്‍ മുങ്ങിക്കിടക്കാന്‍ കഴിയുന്ന അന്തര്‍വാഹിനികള്‍ ബാറ്ററി ചാര്‍ജിംഗിനായി മുകളിലേയ്ക്ക് വരുന്നത് ശ്രദ്ധയില്‍പെടുകയാണെങ്കില്‍ നാവികസേനയെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha





















