റഷ്യ ഇപ്പോൾ പരീക്ഷിച്ചു എന്ന് പറയുന്ന ക്രൂസ് മിസൈലൈനിന് ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യയുടെ അവകാശവാദം

ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇത് സത്യമാണെങ്കിൽ ലോകം ഭയപ്പെട്ടേ മതിയാകൂ . ഭ്രാന്തന്മാരായ ലോക നേതാക്കളോ മത നേതാക്കളോ ആണവായുധമെന്ന എടുത്തുചാട്ടത്തിനു മുതിർന്നാൽ അതുമതി ലോകം ഭസ്മമാക്കാൻ .
റഷ്യ ഇപ്പോൾ പരീക്ഷിച്ചു എന്ന് പറയുന്ന ക്രൂസ് മിസൈലൈനിന് ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യയുടെ അവകാശവാദം
റഷ്യൻ വാര്‍ത്താ ഏജന്‍സി ടാസ് പുറത്തുവിട്ട വിഡിയോ പ്രകാരം , ബുറെവെസ്റ്റ്‌നിക് (Burevestnik) എന്ന പേരിലുള്ള ക്രൂസ് മിസൈലിന്റെ ടെസ്റ്റാണ് ക്ലിപ്പിലുള്ളത് . ഈ മിസൈലിന് എത്ര നേരം വേണമെങ്കിലും വായുവില്‍ നില്‍ക്കാനാകും. വിക്ഷേപിച്ചു കഴിഞ്ഞാലും വേണമെങ്കിൽ മിസൈലിന്റെ ഗതി മാറ്റാനുമാകും.
ആകാശത്തു കറങ്ങി നടക്കുന്ന ഈ മിസൈല്‍, ആജ്ഞ ലഭിച്ചാല്‍ ലക്ഷ്യത്തിലേക്ക് താഴ്ന്നിറങ്ങി ശത്രു കേന്ദ്രങ്ങളില്‍ അണ്വായുധം പ്രയോഗിക്കും. ചെറിയൊരു മിസൈലിനുള്ളില്‍ പിടിപ്പിച്ച ആണവ ഇന്ധന സംവിധാനം ഉപയോഗിച്ച് ടര്‍ബോജെറ്റ് എൻജിന് ശക്തി പകരാനാകും. എത്രകാലം വേണമെങ്കിലും ആരുടേയും ശ്രദ്ധയിൽ പെടാതെ ആകാശത്തു നിലയുറപ്പിക്കാം .
പരമ്പരാഗത എൻജിണ് ഉപയോഗിച്ച് പറന്നുയരുന്ന മിസൈൽ ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്
1987ലെ ഇന്റര്‍മീഡിയറ്റ് റെയ്ഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് കരാർ പ്രകാരം 500 കിലോമീറ്റര്‍ മുതല്‍ 5,500 കിലോമീറ്റര്‍ വരെയുള്ള മിസൈലുകള്‍ നശിപ്പിക്കാനും അവയുടെ ടെസ്റ്റിങും നിര്‍മാണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ 2000 തുടക്കത്തില്‍ മുതല്‍ റഷ്യ പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് കാരാറിന്റെ ലംഘനമാണ്.
അഞ്ചു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ട്രംപ് സർക്കാരും തങ്ങള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു .
500 കിലോമീറ്ററിലധികം ചെന്നെത്തുന്ന ആറു മിസൈലുകള്‍ റഷ്യ പരീക്ഷിച്ചു. ഏറ്റവും റെയ്ഞ്ചുള്ളതിന് 2,070 കിലോമീറ്റര്‍ ദൂരത്തില്‍ എത്താം. ന്യൂക്ലിയര്‍ ആയുധവുമായി 2,350 കിലോമീറ്ററും എത്താം. 9M729 എന്ന മിസൈലാണിത്. അമേരിക്ക പിന്‍വാങ്ങുകയാണെങ്കില്‍ തങ്ങളും പിന്‍വാങ്ങിക്കോളാമെന്നാണ് പുട്ടിന്‍ പറഞ്ഞത്.
ഏതായാലും കരാർ നിലവിലെ എന്നത് ലോകത്തിനു ഭീഷണി ഉയർത്തിരിക്കുകയാണ് . റഷ്യക്കും അമേരിക്കക്കും ആണവായുധങ്ങൾ ഉണ്ടെന്നിരിക്കെ ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിച്ചു രസിക്കുന്നത് ഇരു രാജ്യങ്ങളുടെയും ശക്തി പ്രകടനത്തിന്റെ ഭാഗമാണ്. മാത്രമല്ല പുതിയ മിസൈൽ പരീക്ഷണങ്ങൾക്കും ഇത് വഴിതുറക്കും
ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സിലെ ന്യൂക്ലിയര്‍ ഇന്‍ഫൊര്‍മേഷന്‍ ഡയറക്ടറായ ഹാന്‍സ് ക്രിസ്റ്റെന്‍സെന്‍ (Hans Kristensen) പറയുന്നത് ന്യൂക്ലിയര്‍ എൻജിനോ, ന്യൂക്ലിയര്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്നതോ ആയ ഒരു മിസൈല്‍ തൊടുത്തു വിട്ടാല്‍, മിസൈല്‍ അവസാനം എവിടെ പതിക്കുന്നോ അവിടെ ആണവ പദാര്‍ഥങ്ങള്‍ മുഴുവന്‍ പടരുമെന്നാണ്. കടിലാണു പതിക്കുന്നതെങ്കില്‍ ചിലപ്പോള്‍ അധികം ആണവ മലിനീകരണം സംഭവിക്കില്ലായിരിക്കാം. പക്ഷേ, നല്ല ആഘാതത്തോടെയാണു പതിക്കുന്നതെങ്കില്‍ ലീക്ക് സംഭവിക്കാം
റഷ്യയും അമേരിക്കയും ആണവ നിരോധനകരാറിൽ ഉറച്ചു നിൽക്കാത്തിടത്തോളം ലോകത്തിന്റെ ഭാവി ആ ലോക രാഷ്ട്രങ്ങളുടെ കയ്യിലാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഭ്രാന്തന്മാരായ ലോക നേതാക്കളോ മത നേതാക്കളോ ഒരു നിമിഷം ഒരു എടുത്തു ചാട്ടം നടത്തിയാല്‍ അതോടെ ലോകം വെറും ഭസ്മമായിത്തീരും എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ
https://www.facebook.com/Malayalivartha





















