ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടവിൽ; അബ്ദുൾ റഊഫ് അസറിനെ കരുതൽ തടവിലാക്കിയെന്ന് പാകിസ്ഥാൻ മാധ്യമങ്ങള്‍

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടവിലെന്ന് റിപ്പോര്‍ട്ട്. അബ്ദുൾ റഊഫ് അസറിനെ കരുതൽ തടവിലാക്കിയെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ വിശദമാക്കിയിരുന്നു. എന്നാൽ ഇതിന് ഇന്ത്യ മുന്നോട്ടു വച്ച സമയപരിധി അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാൻ വാർത്താ വിതരണമന്ത്രി ഫഹദ് ചൗധരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസൂദ് അസറിന്റെ സഹോദരന്‍ കരുതല്‍ തടവിലെന്ന് റിപ്പോര്‍ട്ട് വരുന്നത്.
https://www.facebook.com/Malayalivartha





















