ഇന്ത്യൻ പൗരൻ എന്നതിൽ അഭിമാനിക്കുന്നതായി അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു; ഒരു ഡോക്ടർ ആയി കാണാനാണ് തന്റെ പിതാവ് ആഗ്രഹിച്ചതെന്നും അത് പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗാലിബ്

ഇന്ത്യൻ പൗരൻ എന്നതിൽ അഭിമാനിക്കുന്നതായി അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു.കഴിഞ്ഞ ദിവസമാണ് ഗാലിബിനും ആധാർ കാർഡ് ലഭിച്ചത്. ഈ അവസരത്തിലാണ് ഗാലിബ് ഇന്ത്യൻ പൗരൻ ആയതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞത്. ഇനി തനിക്കു ആവശ്യത്തെ ഇന്ത്യൻ പാസ്പോര്ട്ട് ആണെന്ന് പതിനെട്ടുകാരനായ യുവാവ് വൃക്തമാക്കി . വിദേശത്തു ഉപരി പഠനത്തിന് പോകുന്നതിനു വേണ്ടിയാണു ഗാലിബ് പാസ്പോർട്ട് നേടാൻ ശ്രെമിക്കുന്നത്. പാർലമെന്റ് ആക്രമണ കേസിൽ വധഃശിക്ഷ ലഭിച്ച ആളാണ് ഗാലിബിന്റെ പിതാവ് അഫ്സൽ ഗുരു. ഭൂദാകാലങ്ങളിൽ ചെയ്തുപോയ തെറ്റുകളിൽ നിന്നും നാം പാഠം പഠിക്കേണ്ടത് ഉണ്ടെന്നു ഈ പതിനെട്ടുകാരൻ പറയുന്നു.
ഒരു ഡോക്ടർ ആയി കാണാനാണ് തന്റെ പിതാവ് ആഗ്രഹിച്ചതെന്നും അത് പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗാലിബ് പറഞു. അതിനായി മെയ് അഞ്ചിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കല് എൻട്രൻസിന് തയ്യാറെടുത്തിരിക്കുകയാണെന്നും ഗാലിബ് പറയുന്നു. ഇന്ത്യയിൽ മെഡിക്കൽ പഠനം സാധ്യമായില്ലെങ്കിൽ തുർക്കിയിൽ ഒരു കോളേജിൽ നിന്ന് സ്കോളർഷിപ് ലഭിക്കാൻ സാധ്യതയുണ്ടെന്നും . ഗാലിബ് പറയുന്നു. . കശ്മീരിലെ ഭീകരരിൽ നിന്നും തന്നെ രക്ഷിച്ച അമ്മയ്ക്കാണ് ഇതിന്റെ എല്ലാ ക്രെഡിറ്റുമെന്നും പറയുന്നു. ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ അമ്മയും ബന്ധുക്കളും തന്നെ വളരെ കരുതലോടെയാണ് വളർത്തിയിരുന്നതെന്നും പഠന കാലത്തു ഒരിക്കൽപോലും സുരക്ഷാ സേനയിൽ നിന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്കു അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രേചോദനമാണ് ഉണ്ടായതെന്നും ഗാലിബ് പറയുന്നു. വീട്ടിൽ വച്ചോ വിദ്ധ്യായങ്ങളിൽ വച്ചോ തന്നെ ആരും ശല്യപെടുത്തിയിട്ടില്ലെന്നും ഗാലിബ് വ്യക്തമാക്കി. അച്ഛൻ മെഡിക്കൽ രംഗത്തു തുടർന്നില്ല പക്ഷെ തനിക്കു അത് പൂർത്തിയാക്കണമെന്നും ഗാലിബ് കൂട്ടിച്ചേർത്തു.
ജെയ്‌ഷെ മുഹമ്മദ് നിയന്ത്രിക്കുന്ന അഫ്‌സല്‍ ഗുരുവിന്റെ പേരിലുള്ള ചാവേര്‍ പടയില്‍ (അഫ്‌സല്‍ ഗുരു സൂയിസൈഡ് സ്‌ക്വാഡ്) അംഗമായ ആദില്‍ അഹമ്മദ് ഫെബ്രുവരി 14 നടത്തിയ ആക്രമണത്തിൽ 40 CRPS ജവാന്മാർ മരിച്ചിരുന്നു. ഈ അവസരത്തിലാണ് അഫ്സൽ ഗുരുവിന്റെ മകന്റെ ഇത്തരത്തിലുള്ള പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha





















