Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മോദിയെ തളയ്ക്കാനാകാതെ കോണ്‍ഗ്രസ്; ബിജെപി മഹാസഖ്യം വിജയകരമാക്കി; ലക്ഷ്യമില്ലാതെ കോണ്‍ഗ്രസ്

11 MARCH 2019 11:25 AM IST
മലയാളി വാര്‍ത്ത

പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ വഴിയായിരുന്നു മഹാസഖ്യം. അതിനുള്ള നീക്കങ്ങള്‍ ആദ്യം ആരംഭിച്ചത് കോണ്‍ഗ്രസാണ്. തുടക്കത്തില്‍ പലയിടത്തും വിജയകരമായ സഖ്യങ്ങളുണ്ടാക്കാന്‍ സാധിച്ചെങ്കിലും നേട്ടം കൊയ്യാവുന്ന തരത്തില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സഖ്യങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മറുവശത്ത് ബിജെപിയാവട്ടെ സിറ്റിംഗ് സിറ്റുകളടക്കം നല്‍കിയാണ് പല സംസ്ഥാനങ്ങളിലും സഖ്യം സാധ്യമാക്കിയത്. അതായത് ബിജെപി മഹാസഖ്യം വിജയകരമാക്കിയപ്പോള്‍ ലക്ഷ്യമില്ലാതെ കോണ്‍ഗ്രസ് നെട്ടോട്ടമോടുന്നു. മഹാസഖ്യത്തിന് ശ്രമം തുടങ്ങിയത് കോണ്‍ഗ്രസ് . പക്ഷേ സഖ്യമുണ്ടാക്കിയത് ബി.ജെ.പിയാണ് . സഖ്യത്തിന് വേണ്ടി ബി.ജെ.പി സിറ്റിങ് സീറ്റുകള്‍ പോലും വിട്ടു കൊടുത്തപ്പോള്‍ എന്തു വിട്ടുവീഴ്ച ചെയ്തും മോദി വിരുദ്ധ സഖ്യമെന്ന് നിലപാട് കോണ്‍ഗ്രസ് കൈക്കൊള്ളുന്നില്ല.മോദിക്കെതിരെ മഹാസഖ്യമെന്ന് കോണ്‍ഗ്രസ് ആശയം പ്രാവര്‍ത്തികമായത് ബിഹാറിലാണ്.

കഴിഞ്ഞ തവണ എന്‍.ഡി.എയ്‌ക്കൊപ്പമായിരുന്ന ജിതിന്‍ റാം മാഞ്ചിയെയും ഉപേന്ദ്ര കുശ് വാഹയെയും കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യത്തിന് കിട്ടി. അപ്പുറത്ത് മഹാസഖ്യം നീക്കം നടക്കുമ്പോള്‍ ഒരു മുഴം മുന്‍പേ എറിഞ്ഞു ബി.ജെ.പി നിതീഷ് കുമാറുമായുള്ള കൂട്ട് ഉറപ്പിച്ചു. അഞ്ച് സിറ്റിംഗ് സീറ്റുകള്‍ അതിനായി പാര്‍ട്ടി വിട്ടു കൊടുത്തു. രാംവിലാസ് പാസ്വാന് രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തു. മോദിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ശിവസേനയെ അനുനയിപ്പിച്ചു നിര്‍ത്തുക വഴി മഹാരാഷ്ട്രയില്‍ സഖ്യം നിലനിര്‍ത്താനും ബി.ജെ.പിക്കായി. നിയമസഭയില്‍ തുല്യ സീറ്റെന്ന് സേനയുടെ ആവശ്യത്തിനും വഴങ്ങി. ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടി.ആര്‍.എസും പാര്‍ട്ടിയുടെ വലയിലാണ്. പഞ്ചാബില്‍ അകാലിദളുമായി സഖ്യം തുടരുന്നു. തമിഴ്‌നാട്ടില്‍ വെറും 5 സീറ്റേ കിട്ടിയുള്ളൂവെങ്കിലും എ.ഐ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനായത് പാര്‍ട്ടിക്ക് നേട്ടമാകും. പട്ടാളി മക്കള്‍ കക്ഷിയേയും വിജയകാന്തിന്റെ ഡിഎംഡികെയേയും ഈ സഖ്യത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചതും പാര്‍ട്ടിക്ക് നേട്ടമാകും. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ ഒരു സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. മറുവശത്താകട്ടെ ഉത്തര്‍ പ്രദേശിലെ എസ്.പിബി.എസ്.പി പാര്‍ട്ടികളുമായി ചേര്‍ന്ന വിശാല പ്രതിപക്ഷ സഖ്യമെന്ന കോണ്‍ഗ്രസ് സ്വപ്നം പൊളിഞ്ഞു. ഇപ്പോള്‍ നീക്കു പോക്കിനു പോലും സാധ്യതയില്ലാത്ത മട്ടിലായി ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം. ദില്ലിയില്‍ സഖ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ട എ.എ.പി കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്നു. തെലങ്കാന തിരഞ്ഞെടുപ്പ് ഫലത്തോടെ ആന്ധ്രയില്‍ ടി.ഡി.പിയുമായ പരസ്യ സഖ്യം വേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചു. കര്‍ണാടകയില്‍ ജെ.ഡി.എസുമായും മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി ജാര്‍ഖണ്ഡില്‍ ഷിബു സോറനുമായും ഇതുവരെ സീറ്റു ധാരണയായില്ല. ബിഹാറിലും സീറ്റ് വീതം വയ്പ്പിലേക്ക് കടക്കാന്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും സാധിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ മാത്രമാണ് സഖ്യവും സീറ്റുമായത്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു തരാനാവില്ലെന്ന സി.പി.എം നിലപാടിന് വഴങ്ങി ബംഗാളില്‍ ഇടതുപക്ഷവുമായി കോണ്‍ഗ്രസ് നീക്കു പോക്കുണ്ടാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (6 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (9 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (10 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (10 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (11 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (11 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (12 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (13 hours ago)

Malayali Vartha Recommends