Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

നിമിഷനേരംകൊണ്ട് ഓടിക്കൊണ്ടിരുന്ന കാറിലെ ബോണറ്റില്‍നിന്നുണ്ടായ ചെറിയ തീപ്പൊരിയിൽ നിന്ന് ഉയിര് നഷ്ടപെട്ടത് ഒരുകുടുംബത്തിലെ മൂന്നുപേർക്ക്; മകളെയും വാരിയെടുത്ത് പുറത്തേയ്ക്ക് ചാടിയ ഭർത്താവ് കുടുംബത്തെ രക്ഷിക്കാൻ നിലവിളിച്ചിട്ടുപോലും തിരിഞ്ഞുനോക്കാതെ കണ്ണിൽച്ചോരയില്ലാതെ ഒരുകൂട്ടം ആളുകൾ: ഒടുവിൽ ഗൃഹനാഥന് കാണേണ്ടിവന്നത് ആരെന്നുപോലും തിരിച്ചറിയാനാകത്ത കത്തിക്കരിഞ്ഞ ശരീരങ്ങൾ....

11 MARCH 2019 11:55 AM IST
മലയാളി വാര്‍ത്ത

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് 35കാരിയായ യുവതിയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചു. ഡല്‍ഹിയില്‍ അക്ഷര്‍ധാം മേല്‍പാലത്തില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാറില്‍ തീപടര്‍ന്നയുടന്‍ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൊണ്ട് പുറത്തുചാടി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തീ പടരുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി. 

കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബോണറ്റില്‍നിന്ന് ചെറിയ തീപ്പൊരി വന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉപേന്ദര്‍ കാര്‍ നിര്‍ത്തി പരിശോധിക്കാനായി റോഡരികിലേക്ക് മാറ്റി. എന്നാല്‍ കാര്‍ നിര്‍ത്തുന്നതിനു മുമ്പു തന്നെ പിന്നില്‍നിന്നു തീപടരുകയായിരുന്നു.

പെട്ടെന്നു തന്നെ മുന്‍സീറ്റില്‍ ഇരുന്ന മൂന്നുവയസുകാരിയായ സിദ്ധിയെയും വാരിയെടുത്ത് ഉപേന്ദര്‍ പുറത്തുചാടി. എന്നാല്‍ അഞ്ജനയ്ക്കു ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. അവരും രണ്ടു കുട്ടികളും കാറിനുള്ളില്‍ കുടുങ്ങി അഗ്നിക്കിരയായി. ഡോറിന്റെ ചില്ലു പൊട്ടിച്ച് ഭാര്യയെയും മക്കളെയും പുറത്തെടുക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പ്പാലത്തില്‍ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഉപേന്ദര്‍ അലറിവിളിച്ചെങ്കിലും ഒരാള്‍ പോലും വാഹനം നിര്‍ത്താന്‍ തയാറായില്ല. പിന്നീടെത്തിയ ചിലര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ അഞ്ജനയും മക്കളും അഗ്നിക്കിരയായിരുന്നു.

ഗാസിയാബാദിലെ ലോണിയില്‍ താമസിക്കുന്ന കുടുംബം കല്‍ക്കാജി ക്ഷേത്രത്തിലേക്കു പോയതാണ്. തിരിച്ചുവരുമ്പോള്‍ അക്ഷര്‍ധാം ക്ഷേത്രം കാണണമെന്നു കുട്ടികള്‍ വാശിപിടിച്ചു. പെട്ടെന്ന് കാര്‍ തിരിച്ച് അവിടേയ്ക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉപേന്ദര്‍ പറഞ്ഞു. കണ്‍മുന്നില്‍ ഭാര്യയും കുഞ്ഞുങ്ങളും വെന്തെരിയുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നതിന്റെ ഞെട്ടലില്‍നിന്ന് ഉപേന്ദര്‍ മുക്തനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് അറിയില്ലെന്ന് ഉപേന്ദര്‍ മിശ്ര പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (6 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (9 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (10 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (10 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (11 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (11 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (12 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (13 hours ago)

Malayali Vartha Recommends