Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായ മനോഹര്‍ പരീക്കര്‍ വിടവാങ്ങിയതോടെ ഗോവയില്‍ മനോഹര്‍ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി. ശ്രമം

18 MARCH 2019 08:12 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവ്, പകരം വയ്ക്കാനില്ലാത്തതുമായ മനോഹര്‍ പരീക്കര്‍ വിടവാങ്ങിയതോടെ ഗോവയില്‍ മനോഹര്‍ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി. ശ്രമം തുടങ്ങി. മുന്‍ ബി.ജെ.പി. നേതാവും കോണ്‍ഗ്രസ് എം.എല്‍.എ.യുമായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ തിരികെയത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഞായറാഴ്ച നടക്കുന്നതിനിടെയാണ് പരീക്കറുടെ മരണം സംഭവിച്ചത്. മുതിര്‍ന്ന മന്ത്രിമാരെയാരെയെങ്കിലും ഇടക്കാലമുഖ്യമന്ത്രിയാക്കുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ആണ് ഇനി ബി.ജെ.പി.ക്കുമുന്നിലുള്ള വഴി.

ബി.ജെ.പി. എം.എല്‍.എ. ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെത്തുടര്‍ന്ന് പരീക്കര്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശനിയാഴ്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാനിരിക്കെയാണ് പുതിയ സംഭവങ്ങള്‍

മൂന്നംഗങ്ങള്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജി.എഫ്.പി.)യും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി.)യും മൂന്നു സ്വതന്ത്രരുമാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. പരീക്കറുടെ അഭാവത്തില്‍ ഈ കക്ഷികള്‍ ഒപ്പമുണ്ടാകുമോയെന്ന ആശങ്ക ബി.ജെ.പി.ക്കുണ്ട്. തങ്ങള്‍ പരീക്കറെയാണ് പിന്തുണച്ചതെന്നും ഏതെങ്കിലും പാര്‍ട്ടിയെ അല്ലെന്നുമുള്ള ജി.എഫ്.പി. നേതാവ് വിജയ് സര്‍ദേശായി ഞായറാഴ്ച നിലപാടെടുത്തിരുന്നു. സംസ്ഥാനത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ നിയമസഭ മരവിപ്പിച്ചുനിര്‍ത്താനുള്ള സാധ്യതയും ബി.ജെ.പി. പരിശോധിക്കുന്നുണ്ട്

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചതിനുപിന്നാലെ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷടക്കം രണ്ടു നിരീക്ഷകരെ ബി.ജെ.പി. സംസ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. പാര്‍ട്ടി എം.എല്‍.എ.മാര്‍ സംസ്ഥാനത്തുതന്നെയുണ്ടാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ബി.ജെ.പി.യില്‍ ചേരുമെന്ന വാര്‍ത്തകള്‍ ദിഗംബര്‍ കാമത്ത് നിഷേധിച്ചു. ബി.ജെ.പി.യില്‍ ചേരുന്നത് രാഷ്ട്രീയാത്മഹത്യയാകുമെന്നും താന്‍ സ്വകാര്യാവശ്യത്തിനായാണ് ഡല്‍ഹിയില്‍ പോകുന്നതെന്നും കാമത്ത് പ്രതികരിച്ചതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് അറുതിയായത്. കാമത്ത് മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടി വിടില്ലെന്നും പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍കറും അവകാശപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (20 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (32 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (42 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends