ബൈക്കില്‍ പുരുഷവേഷത്തില്‍ എത്തി പിടിച്ചുപറി നടത്തിയ യുവതി അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് പുരുഷ വേഷത്തില്‍ ബൈക്കിലെത്തി 53-കാരിയുടെ പഴ്‌സ് പിടിച്ചുപറിച്ച സംഭവത്തില്‍ 33 വയസുള്ള യുവതി അറസ്റ്റിലായി. ജനക് പുരിയിലാണ് സംഭവം നടന്നത്.
ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു സ്ത്രീയുടെ പഴ്‌സ് തട്ടിയെടുക്കുന്നതും തടുക്കാന്‍ ശ്രമിച്ച സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും പ്രദേശത്തെ ക്യാമറകളില്‍ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്.
നാഗോലി സ്വദേശിനിയായ രമന്‍ജീത്ത് കൗറാണ് (33) പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ പുരുഷവേഷം ധരിച്ച് കവര്‍ച്ച നടത്തിയത്.
ഇവരോടൊപ്പം നിഹാല്‍ വിഹാര്‍ സ്വദേശി രംനീക്ക് സിങ്ങും (24)അറസ്റ്റിലായിട്ടുണ്ട്. ബണ്ടി ബബ്ലി സംഘാംഗങ്ങളാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി. ഒരു ബൈക്കും സ്‌കൂട്ടറും ഒരു സത്രീയുടെ പേഴ്‌സും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















