'രണ്ട് ഗുജറാത്തി ഗുണ്ടകള്‍ ഹിന്ദി ഹൃദയഭൂമി പിടിച്ചെടുത്ത ശേഷം ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ കഴിഞ്ഞ അഞ്ചുവര്‍ഷമായി വിഡ്ഢികളാക്കുമ്പോൾ നാം നിശബ്ദരായിരിക്കുകയാണ്'; ബി.ജെ.പി ഉന്നത നേതൃത്വത്തെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ലക്നൗവിൽ ബി.ജെ.പി ഉന്നത നേതൃത്വത്തെ 'ഗുജറാത്തി ഗുണ്ട'കളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പ്രചാരണ മന്ത്രിയെന്നും വിശേഷിപ്പിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബി.ജെ.പി. വക്താവ് ഐ.പി. സിങ്ങിനെയാണ് പാർട്ടി സംസ്ഥാനാധ്യക്ഷന്റെ നിർദേശപ്രകാരം ആറുവർഷത്തേക്ക് പുറത്താക്കിയത്. ബി.ജെ.പി.യെ വിമർശിച്ചതിനൊപ്പം അഖിലേഷ് യാദവിന്റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്തും ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
“നാം നിശ്ശബ്ദരായിരിക്കുന്നതിനാൽ രാജ്യത്തിന്റെ ഹൃദയഭൂമി പിടിച്ചെടുത്ത രണ്ട് ഗുജറാത്തി കൊള്ളക്കാർ അഞ്ചുവർഷമായി ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ പറ്റിക്കുകയാണ്. ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കാൾ ആറുമടങ്ങ് വലുതാണ് യു.പി.യുടേതെന്നിരിക്കേ, അവർ എന്തു വികസനം കൊണ്ടുവരാനാണ്.
നാം തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ, അതോ പ്രചാർ മന്ത്രിയെയാണോ? ടീഷർട്ടും ചായക്കപ്പും വിൽക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേർന്നതാണോ? ആശയത്തിലൂടെ ജനഹൃദയങ്ങളിലെത്തിയ പാർട്ടിയാണ് ബി.ജെ.പി. മിസ്ഡ് കോളിലൂടെയും ടീഷർട്ടുകളിലൂടെയും പ്രവർത്തകരെ സൃഷ്ടിക്കാനാവില്ല” -എന്നിങ്ങനെയായിരുന്നു സിങ്ങിന്റെ വിമർശം.
“ക്ഷമിക്കണം നരേന്ദ്രമോദിജീ, കണ്ണ് മൂടിക്കെട്ടി താങ്കളുടെ ചൗക്കീദാറായി (കാവൽക്കാരൻ) പ്രവർത്തിക്കാൻ എനിക്കാവില്ല”യെന്ന് പുറത്താക്കൽ വാർത്ത വന്നതിനുപിന്നാലെ സിങ് ട്വിറ്ററിൽ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്‌നാഥ് സിങ്ങിനു പകരം തന്നെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞകൊല്ലം സിങ് അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.
https://www.facebook.com/Malayalivartha





















