പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തന്റെ സേനാ വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറില്‍ തിരിച്ചെത്തുന്നു... ചികിത്സ അവധിയില്‍ തുടരുന്നതിനിടെയാണ് അഭിനന്ദന്‍ ശ്രിനഗറിലേക്ക് തിരിച്ചെത്തുന്നത്

പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തന്റെ സേനാ വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറില്‍ തിരിച്ചെത്തുന്നു. ചികിത്സ കഴിഞ്ഞ് അവധിയില്‍ തുടരുന്നതിനിടെയാണ് അഭിനന്ദന്‍ ശ്രിനഗറിലേക്ക് തിരിച്ചെത്തുന്നത്.
നാലു ആഴ്ചത്തെ വിശ്രമ അവധിയാണ് ഡോക്ടര്‍മാര്‍ അഭിനന്ദനോട് നിര്‍ദേശിച്ചിരുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അഭിനന്ദന്റെ ചികിത്സ പൂര്‍ത്തിയായിരുന്നു. ചെന്നൈയിലുള്ള കുടുംബത്തോടൊപ്പമാകും അഭിനന്ദന്‍ വിശ്രമ കാലം ചിലവിടുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ അതെല്ലാം തള്ളിയാണ് അഭിനന്ദന്‍ തന്റെ സേനാ വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് എത്തുന്നത്.
പാകിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക്ക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ ഈ മാസം ഒന്നാം തീയതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.
പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്16 വിമാനത്തെ മിഗ് 21ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദനാണ്.
ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടില്‍ താഴെയിറങ്ങവേയാണ് അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലായത്.
https://www.facebook.com/Malayalivartha





















