ചൈനയുടെ ചാരപ്പണി പൊളിച്ചടുക്കാന്‍ ഇന്ത്യന്‍ വ്യോമസേന; ഇന്ത്യയുടെ വ്യോമസേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൈന ചാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇന്ത്യയുടെ വ്യോമസേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൈന ചാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കര്‍ണാടകയിലുള്ള ഐ എന്‍ എസ് കടമ്പ,ഒറീസ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപ് എന്നിവ ലക്ഷ്യമിട്ടാണ് ചാരപ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത്.
ഇതിനു മുന്നോടിയായാണ് ചൈനയില്‍ നിന്നുള്ള ബിസിനസ് സംഘം ഐ എന്‍ എസ് കടമ്പ സ്ഥിതി ചെയ്യുന്ന ബെതുള്‍ ദ്വീപിലെത്തിയതെന്നാണ് നിഗമനം.മാത്രമല്ല സംഘം കര്‍ണാടക കേന്ദ്രീകരിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് സംഘം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങളിലൊന്നായ അബ്ദുള്‍ കലാം ഐലന്റ് അതീവ ജാഗ്രതാ പ്രദേശങ്ങളിലൊന്നാണ്.ഡി ആര്‍ ഡി ഒ വികസിപ്പിക്കുന്ന മിക്ക മിസൈലുകളുടെയും പരീക്ഷണം നടക്കുന്നതിവിടെയാണ്.ആകാശ്,അഗ്‌നി,അസ്ത്ര,ബ്രഹ്മോസ്,നിര്‍ഭയ്,പ്രിഥ്വി,ശൗര്യ തുടങ്ങിയ മിസൈലുകള്‍ ഇന്ത്യ പരീക്ഷിച്ചതും ഇവിടെ നിന്നാണ്.ഡി ആര്‍ ഡി ഒ യുടെ തുടര്‍പരീക്ഷണങ്ങളില്‍ പലതിനും വേദിയാകുന്നതും ഇവിടമാണ്.
അതുകൊണ്ട് തന്നെ ചൈനയുടെ ചാരക്കണ്ണുകള്‍ അബ്ദുള്‍ കലാം ഐലന്റിനെതിരെ നീളുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അതേ ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചു. ഒപ്പം മൂന്നാമത്തെ എയര്‍ ബേസ് ക്യാമ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആരംഭിക്കാനും തീരുമാനമായി.
മലാക്ക കടലിടുക്ക് വഴി ചൈനീസ് കപ്പലുകളും,സബ് മറൈനുകളും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുകയും,നിലയുറപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലവിലെ നിര്‍ണ്ണായക തീരുമാനം.
ഇന്ത്യയിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ അമേരിക്ക, ബ്രിട്ടണ്‍, റഷ്യ തുടങ്ങിയ ലോകരാജ്യങ്ങള്‍ അപലപിക്കുമ്പോള്‍ പാകിസ്ഥാന് പിന്തുണയേകി വീണ്ടും ചൈന. ആക്രമണത്തിനു നേതൃത്വം നല്‍കിയ ഭീകരസംഘടനയായ ജെയ്‌ഷേ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന പഴയ നിലപാടു തന്നെയാണ് ഇപ്പോഴും ചൈന സ്വീകരിച്ചത്.
ഭീകരാക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയെങ്കിലും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന പ്രതികരണമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവില്‍ നിന്നും ലഭിച്ചത്. 'ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എല്ലാതരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. വിവിധ രാജ്യങ്ങള്‍ പ്രാദേശികമായി സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണം ചൈനീസ് വക്താവിന്റെ വാക്കുകള്‍. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം തടയിടുന്നത്. പാകിസ്ഥാനുമായുള്ള അടുപ്പമാണ് ഇതിനു കാരണം. എന്തായാലും പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ കരുക്കള്‍ ശക്തമാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha





















