ഞങ്ങള്‍ക്ക് ഒരേ ഒരു മോഡി നിങ്ങള്‍ക്കോ ? വീണ്ടും മലയാളികളെ കൈയ്യിലെടുത്ത് നിര്‍മല സീതാരാമന്‍

കുമ്മനത്തിനായി തമിഴില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വെട്ടിക്കെട്ടപകടം ഉണ്ടായപ്പോഴും ഓഖി കാലത്തും ഓടി വന്ന മോദിയെ മറക്കരുതെന്നായിരുന്നു തലസ്ഥാനത്തെ വോട്ടര്‍മാരോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.
എന്‍ഡിഎ മോദിയെ മാത്രം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോള്‍ പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാന്‍ ആളുകളുടെ തിരക്കാണെന്ന് പരിഹാസം. ആദ്യം സംസാരം ഇംഗ്ലീഷിലായിരുന്നു. പിന്നെ ബിജെപി ജില്ലാ പ്രസിഡണ്ടിനറെ അഭ്യര്‍ത്ഥന മാനിച്ച് പ്രസംഗം തമിഴിലേക്ക് മാറ്റി. ഓഖി കാലത്ത് തീരവാസികളെ തമിഴില്‍ ആശ്വസിപ്പിച്ച നിര്‍മ്മല സീതാരാമന്റെ നടപടി വലിയ കയ്യടിനേടിയിരുന്നു.
തിരുവനന്തപുരത്ത് എതിരിടാന്‍ മോദിയെ വെല്ലുവിളിച്ച ശശിതരൂരിന് വേദിയില്‍ കുമ്മനം മറുപടി നല്‍കി. നേരത്തെ കുമ്മനത്തിനറെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിര്‍മ്മലസീതാരാമന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും പരമാവധി ഇറക്കി വോട്ടുറപ്പിക്കാനാണ് ബിജെപി ശ്രമം എന്‍ഡിഎ മോദിയെ മാത്രം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോള്‍ പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാന്‍ ആളുകളുടെ തിരക്കാണെന്ന് പരിഹാസം.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആക്രമണം ചര്‍ച്ചാവിഷയമാകുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ ചെയ്ത പ്രവൃത്തിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ജവാന്‍മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വണങ്ങുന്ന പ്രതിരോധമന്ത്രിയുടെ നടപടിയാണ് ഇപ്പോള്‍ കൈയ്യടി നേടിയിരിക്കുന്നത്.
ഡെറാഡൂണില്‍ വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ബിജെപി എംഎല്‍എ മുസോറിയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അതിര്‍ത്തിയിലേക്ക്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിര്‍മ്മലാ സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി അതിര്‍ത്തിയേക്ക് പോകുന്നത്.
കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. കരനാവികവ്യോമസേനാ മേധാവികളുമായി പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തി. വൈകീട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ക്കുന്ന മന്ത്രിസഭാ സമിതി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായതായാണ് സൂചന.
അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സി തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി. സേനാ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ, പുല്‍വാമ ഭീകരാക്രമണമുണ്ടായതിന് തൊട്ടടുത്ത ദിനം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha























