എല്‍.കെ. അഡ്വാനിയെ തെറിപ്പിച്ചു ഗാന്ധിനഗറില്‍ മത്സരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പിടിച്ചുകെട്ടാന്‍ ഗുജറാത്ത് രാഷ്ട്രീയത്തിലെ മുന്‍കാല കരുത്തന്‍ ശങ്കര്‍സിങ് വഗേലയെ എന്‍സിപി ഗോദയിലിറക്കുമോ?

മഹാരഥന്മാരുടെ പടയോട്ടങ്ങള്‍ കണ്ട ഗാന്ധിനഗര്‍ മണ്ഡലത്തെ കോണ്‍ഗ്രസില്‍ നിന്നും ഭാരതീയ ലോക്ദളില്‍ നിന്നും പിടിച്ചെടുത്തു കാവിക്കൊടി പാറിച്ച പഴയ ബിജെപിക്കാരനാണു വഗേല. അടുത്തിടെ എന്‍സിപിയിലെത്തി ദേശീയ ജനറല്‍ സെക്രട്ടറിയായ വഗേലയെ സ്ഥാനാര്‍ഥിയാക്കണമെന്നു പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ശുപാര്‍ശ ചെയ്തതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടേല്‍ വ്യക്തമാക്കി. ശരദ് പവാര്‍ അതിനു പച്ചക്കൊടി കാട്ടിയേക്കുമെന്നു തന്നെയാണു പ്രതീക്ഷ.
എന്നാല്‍ ഇതിനോടകം ബിജെപിയുടെ കോട്ടയായിക്കഴിഞ്ഞിരിക്കുന്ന മണ്ഡലത്തില്‍, സര്‍വശക്തനായ ദേശീയ അധ്യക്ഷന്‍ തന്നെ മത്സരിക്കുമ്പോള്‍ വഗേലക്ക് എന്തുചെയ്യാന്‍ കഴിയുമെന്നതില്‍ ആര്‍ക്കും ധാരണയില്ല. വാജ്‌പേയിയും അഡ്വാനിയും മത്സരിച്ചു ജയിച്ച, എക്കാലത്തെയും വിവാദ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷനും ബോളിവുഡിലെ നിത്യഹരിത നായകന്‍ രാജേഷ് ഖന്നയ്ക്കും കോണ്‍ഗ്രസ് ടിക്കറ്റില്‍ പോരാടി വിയര്‍ത്തിറങ്ങിപ്പോരേണ്ടിവന്ന മണ്ഡലം 1989 മുതല്‍ ബിജെപിയുടെ കോട്ടയാണ്.
എന്‍സിപിക്കാണെങ്കില്‍ മണ്ഡലത്തില്‍ വേണ്ടത്ര വേരോട്ടമില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയ വഗേലയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നു വ്യക്തമല്ല. ഗുജറാത്തില്‍ നേരത്തേയുണ്ടായിരുന്ന കോണ്‍ഗ്രസ്– എന്‍സിപി ബന്ധവും ഉലഞ്ഞിരിക്കുകയാണ്. അമിത് ഷായെ തോല്‍പ്പിക്കാന്‍ പറ്റിയില്ലെങ്കിലും ഒന്നു തളര്‍ത്താന്‍ കോണ്‍ഗ്രസ് വഗേലയ്ക്കു പിന്തുണ നല്‍കുമോ എന്നു കണ്ടറിയണം. ശരദ് പവാറിന്റെ രാഷ്ട്രീയ കരുനീക്കങ്ങളായിരിക്കും അങ്ങനെയാണെങ്കില്‍ ഇനി നിര്‍ണായകം.
രാഷ്ടീയത്തില്‌വീണ്ടും സജീവമാകുകയാണെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുന്മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല. നാല് വര്‍ഷത്തെ ഭരണകാലത്തിനിടെ മോദി സര്‍ക്കാരിന് വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 ലെ പൊതുതിരഞ്ഞെടുപ്പിനായി ബിജെപി വിരുദ്ധ വിശാല മുന്നണി രൂപവത്കരിക്കാനായി പ്രാദേശിക പാര്‍ട്ടികളെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും വഗേല പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളെ ബിജെപിക്കെതിരായി അണിനിരത്തുന്നതിന്റെ ഏകോപനത്തിനായി മുന്‍കൈ എടുക്കണമെന്നാണ് അനുയായികളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ല. ബിജെപിക്കെതിരെ പൊരുതുന്ന രാഷ് ട്രീയപാര്‍ട്ടികളെ സഹായിക്കും. എനിക്ക് അധികാരത്തോട് താല്‍പര്യമില്ല. കര്‍ഷകരോട് ബിജെപി സര്‍ക്കാര്‍്അനീതി കാട്ടി. ബിജെപിക്കെതിരെ അണിനിരക്കുന്ന സഖ്യത്തിനൊപ്പം ഞാനുണ്ടാകുംടവഗേല നിലപാട് വ്യക്തമാക്കി. ജനസംഘത്തിലൂടെ ഗുജറാത്ത് രാഷ് ട്രീയത്തിന്റെ ഭാഗമായ വഗേല 1996ല്ബിജെപി വിട്ട ശേഷം രാഷ് ട്രീയ ജനതാ പാര്‍ എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി. അതിന് ശേഷം കോണ്ഗ്രസില്‍ ചേര്‍്ന്ന് യുപിഎയുടെ ഭാഗമായി കേന്ദ്രത്തില്‍മന്ത്രിയായി.
എന്നാല്കഴിഞ്ഞ വരഷം ഗുജറാത്തില്‌രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനുയായികള്‌ക്കൊപ്പം കോണഗ്രസ് നിന്ന് രാജിവെക്കുകയായിരുന്നു. വഗേല പക്ഷക്കാരായ എംഎല്‍ എ മാര്‍പാരട്ടി വിട്ടുപോയതില്‍ ്കഷ്ടിച്ചാണ് അന്ന് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാന്‌കോണഗ്രസിന് കഴിഞ്ഞത്.
https://www.facebook.com/Malayalivartha





















