രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി; സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വമ്ബന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പതിവില്ലാതെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. മോദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി 11.45നും 12നും ഇടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിവി, റേഡിയോ, സമൂഹ മാധ്യമങ്ങള്‍ എന്നിവയിലൂടെ തത്സമയം പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പതിനൊന്നേമുക്കാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും.
'മേരേ പ്യാരേ ദേശ്‍വാസിയോ (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ), ഇന്ന് രാവിലെ പതിനൊന്നേമുക്കാൽ മുതൽ പന്ത്രണ്ട് മണി വരെ, പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാൻ നിങ്ങൾക്കിടയിൽ വരും. ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യങ്ങളിൽ ലൈവ് കാണുക'. എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
വലിയ ആകാംക്ഷയോടെയാണ് രാജ്യം അഭിസംബോധന ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാത്തിരിക്കുന്നത്. എന്താണ് പ്രഖ്യാപിക്കാൻ പോകുന്നതെന്ന് ഇതുവരെ മോദി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനാൽ വമ്പൻ പ്രഖ്യാപനങ്ങളൊന്നും നടത്താൻ കഴിയില്ല. നയപരമായ ഒരു തീരുമാനങ്ങളും എടുക്കാനും പ്രഖ്യാപിക്കാനും മോദിക്ക് കഴിയുകയുമില്ല. അങ്ങനെ ചെയ്താൽ അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha





















