മിഷൻ ശക്തി മൂന്നു മിനിറ്റിൽ വിജയം; ആന്റി സാറ്റലൈറ്റ് മിസൈൽ വിക്ഷേപണം വിജയിച്ചു; ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആന്റി സാറ്റലൈറ്റ് മിസൈൽ വിക്ഷേപണം വിജയിച്ചു. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതിൽ രാജ്യം വിജയിച്ചു. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നു മിനിറ്റിൽ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ആണിത്. ഇതു സകല ഭാരതീയർക്കും അഭിമാന നിമിഷമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി വ്യക്തമാക്കി.
ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷന്‍ ശക്തി എന്ന് പേരിട്ട ഓപറേഷന്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. മിഷന്‍ ശക്തി എന്നാണ് ഈ പദ്ധതിക്ക് ഇന്ത്യ പേരിട്ടിരുന്നത്.അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഈ നേട്ടം ഇതിന് മുമ്ബ് കൈവരിക്കാനായിട്ടുള്ളത്. അതുകൊണ്ട് തന്നെ ബഹിരാകാശ നേട്ടത്തിന്റെ എലൈറ്റ് ക്ലബ്ബിലാണ് ഇന്ത്യ കടക്കുന്നത്
11.45 നും 12 നും ഇടയിലുള്ള സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മേരേ പ്യാരേ ദേശ്‍വാസിയോ (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ),ഇന്ന് രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ പന്ത്രണ്ട് മണി വരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ വരും. ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യങ്ങളില്‍ ലൈവ് കാണുക'. എന്നായിരുന്നു സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദി അറിയിച്ചത്.
https://www.facebook.com/Malayalivartha





















