തന്ത്രപൂർവം മകനെ ഒഴിവാക്കി ഭർത്താവിന് മയക്കി കിടത്തി... ഭര്‍ത്താവിനെ കൊന്ന് എട്ട് കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം എട്ട് ബാഗുകളിലാക്കി... കൈയ്യടങ്ങിയ ബാഗ് കിടപ്പുമുറിയില്‍ കുഴിച്ചിട്ടു... കാലുകളടങ്ങിയ ഒരു ഭാഗം വീട്ടുമുറ്റത്ത്; ഭർത്താവിന് സംശയരോഗം കൂടിയപ്പോൾ ഭാര്യയുടെ അറ്റകൈ പ്രയോഗത്തിൽ ഞെട്ടി പോലീസും നാട്ടുകാരും...

ഭാര്യയ്ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് രാജേഷിന് സംശയമായിരുന്നു. ഇതും പറഞ്ഞ് വീട്ടില്‍ കലഹം പതിവായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 ന് മകനെ സുഹൃത്തിന്റെ വീട്ടിലേക്ക് വിട്ടു. ശേഷം ഭര്‍ത്താവിനെ ഉറക്ക ഗുളിക നല്‍കിയ ശേഷം കൊലചെയ്യുകയും കഷ്ണങ്ങളാക്കുകയും ചെയ്തു. എട്ട് കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം എട്ട് ബാഗുകളിലാക്കി. കൈയ്യടങ്ങിയ ബാഗ് കിടപ്പുമുറിയില്‍ കുഴിച്ചിട്ടു. കാലുകളടങ്ങിയ ഒരു ഭാഗം വീട്ടുമുറ്റത്താണ് കുഴിച്ചിട്ടത്. ശേഷം ഭര്‍ത്താവിനെ കാണുന്നില്ലയെന്ന് കാണിച്ച് രണ്ട് ദിവസത്തിന് ശേഷം പോലീസില്‍ പരാതി നല്‍കി. പോലീസ് സുനിതയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിച്ചു.
വീടിനടുത്തുള്ള ഡ്രെയിനേജില്‍ നിന്ന് അഴുകിയ നിലയില്‍ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം എങ്ങുമെത്തിയില്ല. സുനിതയും മകനും വീട്ടില്‍ നിന്ന് പോയതിന് ശേഷം വീട്ടുടമയാണ് കിടപ്പുമുറിയില്‍ തറ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതില്‍ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടുകൂടിയാണ് കൊലപാതകം പുറത്തായത്.
https://www.facebook.com/Malayalivartha





















